യച്ചൂരിയുടെ നിര്യാണത്തിൽ പയ്യന്നൂർ സൗഹൃദവേദി, റിയാദ് അനുശോചിച്ചു

റിയാദ് : അഖിലേന്ത്യ പൊതുപ്രവർത്തകനും, മികച്ച പാർലമെന്ററിയനും, ബിരു ദാനന്തര ബിരുദദാരിയും, ഗവേഷകനും, ചരിത്രം നിർമ്മി ച്ചിരുന്ന മനുഷ്യരിൽ മാത്രം വിശ്വസിച്ചു, നിലപാടുകളിലും ബോദ്ധ്യങ്ങളിലും സദാ തെളിയിച്ചു ഉറച്ച മുഖമുദ്രയോടെ നിന്നിരുന്ന, പൊതുപ്രവർത്തനത്തിലെ വിമർശനാത്മകമായ ചോദ്യങ്ങൾക്കു ക്ഷോഭിക്കാതെ മറുപടി നൽകിയിരുന്ന രാഷ്ട്രീയ നേതാക്കളിൽ വ്യത്യസ്തനായ സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ പി. എസ്. വി റിയാദ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുശോചിച്ചു.

മദ്രാസിലെ ജനറൽ ആശുപത്രിയിൽ ഉന്നത കുടുംബത്തിലെ തെലുങ്ക് ബ്രഹ്മണരായ മാതാ പിതാക്കളുടെ മകനായി ജനിച്ച യച്ചൂരി, ഹൈദരാബാദിലെ മുസ്ലിം സ്കൂളിൽ പഠിച്ചു ഡൽഹിയിലേക്ക് പോകുകയും, സ്വന്തം മകനെ ഒരു മനുഷ്യനായി, മറ്റെന്തിനെക്കാളും ഒരു ഇന്ത്യക്കാരനായി വളർത്തിയ വ്യക്തിയായിരുന്നു യച്ചൂരി. ദേഹവിയോഗത്തിനു
ശേഷം ഭൗതികശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടു നൽകിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നാൾവഴികളെ പറ്റി മലാസ് വാബിൽ റവാബി ഓഫീസിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ്‌ സനൂപ് കുമാർ, സെക്രട്ടറി സിറാജ് തിഡിൽ, ട്രെഷറർ ജഗദീപ്, സ്പോർട്സ് കൺവീനർ അബ്ദുൽ റഹ്മാൻ, ഇസ്മായിൽ, ഇക്ബാൽ എന്നിവർ അനുസ്മരിച്ചു. കൃത്യമായ നിലപാടോടെ നിരവധി ഇടപെടലുകൾ നടത്തിയ കാരണം സീതാരാം യച്ചൂരിയെ ഇനിയുമേറെ കാലം ഇന്ത്യൻ ജനത ഓർക്കുക തന്നെ ചെയ്യുമെന്ന് യോഗത്തിൽ അനുസ്മരിച്ചു.

spot_img

Related Articles

Latest news