Mec7 റിയാദ് സൗദി ദേശീയ ദിനം പുതുമകളോടെ ആഘോഷിച്ചു

റിയാദ് :സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനാഘോഷം Mec7 റിയാദ് ഹെൽത്ത്‌ ക്ലബ് വിപുലമായി ആഘോഷിച്ചു. അന്നം നൽകുന്ന രാജ്യത്തിനൊപ്പം നിന്നുകൊണ്ട് പരേഡ് നടത്തിയും, “രക്തദാനം മഹാദാനം” എന്ന വാക്ക് അന്വർത്ഥമാക്കി ആസ്റ്റർ സനദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തി.ദിവസേന രാവിലെ 5.30 നുള്ള Mec7 വ്യായാമമുറകൾക്കുശേഷം, മുഴുവൻ ആളുകളും ദേശീയദിനത്തെ അന്വർത്ഥമാക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങൾ ധരിച്ചുകൊണ്ട്, ബാനറും, തൊപ്പികളും, ഷാളൂകളും, ബാഡ്ജുകളും, കൈകളിൽ ദേശീയദിന പതാകകളും, പച്ച, വെള്ള നിറത്തിലുള്ള ബലൂണുകളും, സൗദി രാജാക്കന്മാരുടെ ഫോട്ടോകളും കൈകളിലേന്തി, സൗദി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ, രണ്ടു നിരകളിലായി വളരെ ചിട്ടയായി മലാസിലെ കിംഗ്‌ അബ്ദുള്ള പാർക്കിനെ വലംവെച്ചുകൊണ്ട് നടത്തിയ പരേഡിൽ നൂറിൽ പരം ആളുകൾ അണിനിരന്നു. പരേഡ് ഗേറ്റ് ഒന്നിനടുത്തുള്ള പാർക്കിലെത്തി, പുതിയതായി പണി കഴിപ്പിച്ച ആർച്ചിലൂടെ നടന്നിറങ്ങി ചേർന്നുള്ള ഗാലറിയിലെത്തി. അവിടെ വെച്ച് നടന്ന യോഗത്തിൽ Mec7 റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ്  പ്രവർത്തകർക്ക് സൗദി ദേശീയദിനാശംസകൾ കൈമാറി. ജീവിതശൈലി രോഗങ്ങളിൽ നിന്നും മാറിനില്ക്കാൻ പ്രവാസിസമൂഹത്തെ സജ്ജമാക്കുകയാണ് Mec7 ന്റെ ലക്ഷ്യമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ Mec7 ചീഫ് എക്സിക്യൂട്ടീവുമാരായ അബ്ദു പരപ്പനങ്ങാടി, നാസർ ലേയ്സ്, സിദ്ദിഖ് കല്ലൂപറമ്പൻ, അബ്ദുൾ ജബ്ബാർ, അഖിനാസ് കരുനാഗപ്പള്ളി, രക്ഷാധികാരി ജാഗിർ ഹുസൈൻ, മെമ്പർമാരായ ഖാദർ കൊടുവള്ളി, ഇസ്മായിൽ കണ്ണൂർ, അബ്ദുൾ സലാം ഇടുക്കി, നവാസ് വെളിമാട്‌കുന്ന്, റസാഖ്‌ കൊടുവള്ളി, അനിൽ കുമാർ തെലുങ്കാന, ഫിറോസ് അമൂബ എന്നിവർ ആശംസകൾ കൈമാറി.സൗദി ദേശീയദിനത്തിന്റെ ഭാഗമായി പങ്കെടുത്ത കുട്ടികൾക്കൊപ്പം Mec7 എക്സ്കോം ടീം കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

തുടർന്ന് സൗദി ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ Mec7 റിയാദ്, ആസ്റ്റർ സനദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിനായി മുഴുവൻ ആളുകളും ഹോസ്പിറ്റലിൽ എത്തി. ഹോസ്പിറ്റലിൽ വെച്ച് നടത്തിയ യോഗത്തിൽ ഡോക്ടർ ഇസ്സാം അൽ ഗാംദി CEO, Dr. മഗ്‌ധി ദാവാബ CMO, സൗദിയും, ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തെകുറിച്ചും,രക്തദാനത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.
Dr. അബ്ദുൾ റഹീം, സ്റ്റാൻലി ജോസ്, അബ്ദു പരപ്പനങ്ങാടി, Dr.അബ്ദുൾ റഹീം ,ഷംസീർ COO, Dr.Wael, Dr. അബ്ദുൾ റഹീം എന്നിവർ രക്ത ദാനം നല്‍കിയവര്‍ക്ക് അഭിനന്ദനങ്ങൾ നേര്‍ന്നു. ലാബ് സൂപ്പർവൈസർ നാസർ എം.ടി ചടങ്ങിൽ നന്ദി അറിയിച്ചു.

spot_img

Related Articles

Latest news