തിരുവോണവും സൗദി ദേശീയ ദിനവും ആഘോഷിച്ച് നന്മ കരുനാഗപ്പള്ളി

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ തിരുവോണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു. റിയാദ് സുലൈയിലുള്ള കിലാ സുൽത്താന ഇസ്തിരാഹയിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ വർഷങ്ങളിലെ പോലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ കായിക മത്സരങ്ങൾ നടന്നു.

ഉറിയടി, വടം വലി, ചാക്കിലോട്ടം, കണ്ണുകെട്ടി കുടമടി, ലെമൺ സ്പൂൺ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, കസേര കളി തുടങ്ങിയ നാടൻ കളികളും മത്സരങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി. കായിക മത്സരങ്ങൾ എംബസി പ്രതിനിധി പുഷ്പരാജ് ഉത്ഘാടനം ചെയ്തു.

സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്ന കുട്ടികളുടെ കളറിംഗ് (സബ് ജൂനിയർ) മത്സരത്തിൽ ഇശൽ പർവീൻ ഒന്നാം സ്ഥാനം നേടി. ഫൈസ അൽ സഹറ, തപസ്യ എന്നിവർ രണ്ടാം സ്ഥാനവും ഇൻഷ മറിയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൻസിൽ ഡ്രോയിംഗ് (ജൂനിയർ) മത്സരത്തിൽ ആദിസ് നൗഫൽ, നിയ മിർസ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഡോ. ജയചന്ദ്രൻ, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ (മലയാളമിത്രം) , കുമ്മിൾ സുധീർ, ഗഫൂർ കൊയിലാണ്ടി, അസ്‌ലം പാലത്ത്, വിജയൻ നെയ്യാറ്റിൻകര, നിഹാസ് പാനൂർ, നജീബ് കടക്കൽ, അൻസാരി തെന്മല, ഷബീര്‍ വരിക്കാപ്പള്ളി, ഷാജഹാൻ മൈനാഗപ്പള്ളി, അഖിനാസ് എം കരുനാഗപ്പള്ളി, സത്താർ മുല്ലശ്ശേരി , തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അനസ് ലത്തീഫ് നന്ദിയും പറഞ്ഞു.
നവാസ് ലത്തീഫ്, യാസർ പണിക്കത്ത്, ഷെ ഹിന് ഷാ, ഷമീർ കുനിയത്ത്, നിയാസ് തഴവ, മുനീർ മണപ്പളളി, ഷമീർ തേവലക്കര, മുഹമ്മദ് ബിലാൽ, നൗഫൽ നൂറുദ്ദീൻ, റിയാസ് സുബൈർ, ഇക്ബാൽ, മുസ്തഫ, സുൽഫിക്കർ, അഷറഫ് മുണ്ടയിൽ, സജീവ്, ഷുക്കൂർ മണപ്പളളി, റിയാസ് വഹാബ്, ഷുക്കൂർ ക്ലാപ്പന, അനസ് വട്ട പറമ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

spot_img

Related Articles

Latest news