റിയാദ് ഒ.ഐ.സി.സി മഹാത്മാ ഗാന്ധി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മവാർഷികദിനത്തില്‍ ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ബത്ത സബര്‍മതിയില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം അലങ്കരിച്ചതിന്‍റെ നൂറാം വാര്‍ഷിക ആഘോഷം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ സക്കീര്‍ ദാനത് അധ്യക്ഷത വഹിച്ചു,സെന്‍ട്രല്‍ കമ്മറ്റി ജോയിന്‍ ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി ആമുഖം പറഞ്ഞു, കെ കെ തോമസ്‌ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംഘര്‍ഷ ഭരിതമായ ലോകക്രമത്തില്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും ഗാന്ധിയന്‍ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ പ്രസക്തി വര്‍ദ്ധിച്ചുവന്നിരിക്കുക യാണെന്നും വർത്തമാനകാല ഇന്ത്യയിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിവുകളുണ്ടാക്കി അധികാര രാഷ്ട്രീയത്തിന്റെ ധാർഷ്ട്യ ത്തിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്ന പ്രവണതകൾ അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മഹാത്മാ ഗാന്ധിയുടെ ആശയാദർശങ്ങൾക്ക് ഏറെ പ്രശക്തിയുണ്ടെന്ന് അനുസ്മരണ യോഗം വിലയിരുത്തി.

ആശംസകള്‍ നേര്‍ന്നുകൊണ്ട് ആക്ടിംഗ് ജനറല്‍സെക്രട്ടറി സംഘടനാ ചുമതല ഷംനാദ് കരുനാഗപ്പള്ളി, വര്‍ക്കിംഗ് പ്രസിഡണ്ട്‌ നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡണ്ട്‌മാരായ, രഘുനാഥ് പര്‍ശ്ശിനികടവ്, ഷുക്കൂർ ആലുവ ബാലുകുട്ടന്‍, അമീര്‍ പട്ടണത്ത്, സജീര്‍ പൂന്തുറ, ജനറല്‍സെക്രട്ടറി സുരേഷ് ശങ്കര്‍, ഗ്ലോബല്‍ അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍, യഹിയ കൊടുങ്ങല്ലൂര്‍, അസ്ക്കര്‍ കണ്ണൂര്‍, ശിഹാബ് കൊട്ടുകാട്, അഡ്വ: എല്‍ കെ അജിത്‌, ജില്ലാ പ്രസിഡണ്ട്‌മാരായ ശരത് സ്വാമിനാഥന്‍, ഷഫീക് പുരകുന്നില്‍, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍, മജു സിവില്‍സ്റ്റേഷന്‍, കെ കെ തോമസ്‌, സന്തോഷ്‌ കണ്ണൂര്‍, വഹീദ് വാഴക്കാട്, വനിതാ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ ജാന്‍സി പ്രഡിന്‍, വല്ലി ജോസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ജോണ്‍സണ്‍ മാര്‍ക്കോസ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news