ന്യൂഡല്‍ഹി: ഹരിയാന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആദ്യസൂചനകള്‍ പുറത്ത്.ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആണ് ഫലങ്ങള്‍ പറയുന്നത്. 55 മുതല്‍ 62 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. ബിജെപി 18- 24, കോണ്‍ഗ്രസ് 55-62, ഐഎന്‍എല്‍ഡി 06-06, ജെജെപി 00-03, മറ്റുള്ളവര്‍ 02-05 എന്നിങ്ങനെയാണ് ഫലസൂചന. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പബ്ലിക്ക് എക്സിറ്റ് പോള്‍ പറയുന്നു.
എക്സിറ്റ് പോള്‍ ഫലം ചുവടെ.
ഗുലിസ്ഥാൻ ന്യൂസ് എക്സിറ്റ് പോള്‍ ഫലം – ജമ്മു കശ്മീർ
ബിജെപി: 28-30 സീറ്റ്
കോണ്‍ഗ്രസ്: 03-06 സീറ്റ്
നാഷണല്‍ കോണ്‍ഫറൻസ്: 28-30 സീറ്റ്
പിഡിപി: 05-07 സീറ്റ്
മറ്റുള്ളവർ: 08-16 സീറ്റ്
ഇന്ത്യ ടുഡേ സീ വോട്ടർ എക്സിറ്റ് പോള്‍ ഫലം – ജമ്മു മേഖല
ബിജെപി – 27 – 31 സീറ്റ്
ഇന്ത്യ സഖ്യം (നാഷണല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, മറ്റുള്ളവർ) – 11 – 15 സീറ്റ്
പിഡിപി – 0 – 2 സീറ്റ്
പീപ്പിള്‍സ് പള്‍സ് എക്സിറ്റ് പോള്‍ – ഹരിയാന
കോണ്‍ഗ്രസ്: 55 സീറ്റ്
ബിജെപി: 26 സീറ്റ് ഐഎൻഎല്‍ഡി+ബിഎസ്പി: 2-3 സീറ്റ്
ജെജെപി: 0-1 സീറ്റ്
സ്വതന്ത്രർ: 3-5 സീറ്റ്
പീപ്പിള്‍സ് പള്‍സ് എക്സിറ്റ് പോള്‍ ഫലം – ജമ്മു കശ്മീർ
നാഷണല്‍ കോണ്‍ഫറൻസ്: 33-35 സീറ്റ്
ബിജെപി: 23-27 സീറ്റ്
കോണ്‍ഗ്രസ്: 13-15 സീറ്റ്
പിഡിരി: 7-11 സീറ്റ്
എഐപി: 0-1 സീറ്റ്
മറ്റുള്ളവർ: 4-5 സീറ്റ്
മട്രിസ് എക്സിറ്റ് പോള്‍ ഫലം – ജമ്മു കശ്മീർ
ബിജെപി- 25 സീറ്റ്
കോണ്‍ഗ്രസ്- 12 സീറ്റ്
നാഷണല്‍ കോണ്‍ഫറൻസ്- 15 സീറ്റ്
പിഡിപി- 28 സീറ്റ്
മറ്റുള്ളവർ- 7 സീറ്റ് മട്രിസ് എക്സിറ്റ് പോള്‍ ഫലം – ഹരിയാന
ബിജെപി: 18-24 സീറ്റ്
കോണ്‍ഗ്രസ്: 55-62 സീറ്റ്
ഐഎൻഎല്‍ഡി: 3-6 സീറ്റ്
ജെജെപി: 0-3 സീറ്റ്
മറ്റുള്ളവർ: 2-5 സീറ്റ്
ഇലക്ട്രല്‍ എഡ്ജ് എക്സിറ്റ് പോള്‍ ഫലം – ജമ്മു കശ്മീർ
നാഷണല്‍ കോണ്‍ഫറൻസ് – 33 സീറ്റ്
ബിജെപി – 27 സീറ്റ്
കോണ്‍ഗ്രസ് -12 സീറ്റ്.