പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

മുക്കം: കോഴിക്കോട് മുക്കത്തിനടുത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ പിടിയിലായി. 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളെയുമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടി ആറുമാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്.പ്രതികൾക്ക് പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുണ്ട്.

പ്രതികളായ മലപ്പുറം ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസഫ്, രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിൻ്റെ സുഹൃത്തുക്കളെന്ന് കരുതുന്ന അസം സ്വദേശി മോമൻ അലി എന്നിവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് കുട്ടി ഗർഭിണി ആണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. സംഭവത്തിൽ ഉള്‍പ്പെട്ട മറ്റു പ്രതികൾക്കായി മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news