കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്.!!! ഡിസംബര്‍ മുതല്‍ പിഴ ഈടാക്കും.., ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്കാണ് സീറ്റ് ബെല്‍റ്റ് നിർബന്ധം ആക്കുന്നത്.ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നല്‍കും. ഡിസംബർ മുതല്‍ സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു.

നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് വാഹനത്തിന് പിന്നിലെ സീറ്റില്‍ റീസ്‌ട്രെയിൻഡ് സീറ്റ് ബല്‍റ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റർ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച്‌ ഇരിക്കണമെന്ന് എംവിഡി.ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിർബന്ധമാക്കി. 4 വയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് നിർബന്ധം ആക്കിയത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച്‌ പാസഞ്ചർ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളില്‍ യാത്ര ചെയ്യുന്നവർ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയാല്‍ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും.

spot_img

Related Articles

Latest news