കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ് : തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മ കിയ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു ഏതൊരു നന്മ നിറഞ്ഞ പ്രവര്‍ത്തനവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും അവ നമ്മെ ഓർമ പ്പെടുത്തികൊണ്ടിരിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ പറഞ്ഞു പ്രസിഡണ്ട്‌ ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സലീം കളക്കര,(ഒ ഐ സി സി) ഗഫൂർ കൊയിലാണ്ടി (ഫോർക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, ജില്ലയിലെ കൂട്ടായ്മാ പ്രതിനിധികളായ സുരേഷ് ശങ്കർ, സഗീർ അന്താറത്തറ, ആരിഫ് വൈശ്യംവീട്ടിൽ, നാസർ വലപ്പാട്, യഹിയ കൊടുങ്ങല്ലൂർ. വി എസ് അബ്ദുൽ സലാം, ഷാനവാസ്‌ കൊടുങ്ങല്ലൂർ, മുസ്തഫ പുന്നിലത്ത് എന്നിവർ സംസാരിച്ചു സൈഫ് റഹ്‌മാൻ സ്വാഗതവും ആഷിഖ് ആർ കെ. നന്ദിയും പറഞ്ഞു

വിഭവസമൃദമായ സദ്യക്ക് ശേഷം വിവിധ തരം ഗെയിംമുകൾ, വടംവലി, വാല്‍ പയറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അഫ്സ്ല്‍, പ്രശാന്ത്‌ ,ഒ എം ഷഫീര്‍, ജലാല്‍ എമ്മാട്, തല്‍ഹത്ത് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി..

spot_img

Related Articles

Latest news