അന്‍വര്‍ പോരാടാന്‍ ഉറച്ച്‌ തന്നെ; പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ പിവി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള.പാലക്കാട് ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് ആണ് സ്ഥാനാർത്ഥി. ചേലക്കരയില്‍ മുൻ എഐസിസി അംഗം എൻകെ സുധീർ മത്സരിക്കും. വയനാട്ടില്‍ മത്സരിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നല്‍കുമെന്നും പിവി അൻവർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സി പി എമ്മിനും കോണ്‍ഗ്രസിനുമെതിരെ വാർത്താസമ്മേളനത്തില്‍ അൻവർ ആഞ്ഞടിച്ചു. ബിജെപിക്കെതിരെ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ പാലക്കാട് അവതരിപ്പിക്കാല്‍ എല്‍‍ ഡി എഫും യു ഡി എഫും തയ്യാറാണോയെന്ന് അൻനർ ചോദിച്ചു.

‘പാലക്കാട് ഡി എം കെ മത്സരിച്ചാല്‍ ബി ജെ പിക്ക് വഴിതുറക്കുമെന്നാണ് എല്‍ ഡി എഫും യു ഡി എഫും പ്രചരിപ്പിക്കുന്നത്. ആരാണ് ബി ജെ പിയെ കേരളത്തില്‍ പ്രമോട്ട് ചെയ്യുന്നത്. ബി ജെ പിയെ തടുക്കേണ്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. പാലക്കാട് ബി ജെ പി ജയിച്ചാല്‍ അതിന്റെ ഉത്തരവാദി പിവി അൻവറാകുമോ? എല്‍ ഡിഎ ഫിനേയും യു ഡി എഫിനേയും വെല്ലുവിളിക്കുന്നു, ബി ജെ പിയോടുള്ള നിലപാട് സത്യസന്ധമാണെങ്കില്‍ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ പാലക്കാട് പ്രഖ്യാപിക്കട്ടെ. അതിന്റെ മുന്നണി പടയാളിയായി താനും ഡി എം കെയും മുൻപിലുണ്ടാകും.

പാലക്കാട് ഒരാള്‍ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്താല്‍ യു ഡി എഫിനോ എല്‍ ഡി എഫിനോ രാഷ്ട്രീയപരമായി നഷ്ടം ഇപ്പോള്‍ സംഭവികാനില്ല. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ എന്തുകൊണ്ട് അവർക്ക് ബി ജെ പിക്കെതിരെ ഒരുമിച്ച്‌ സ്ഥാനാർത്ഥിയെ നിർത്തിക്കൂട? പാലക്കാട് എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ക്ക് കാണാം. കോണ്‍ഗ്രസിനേയും സി പി എമ്മിനേയും ജനങ്ങള്‍ തള്ളും’, വാർത്താസമ്മേളനത്തില്‍ അൻവർ പറഞ്ഞു.

ഡി എം കെയെ സംബന്ധിച്ച്‌ കേരളത്തിലെ പൊളിറ്റിക്കല്‍ നെക്സസിനെ പൊളിക്കാൻ കിട്ടിയ രാഷ്ട്രീയ അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ്. നാടിനെ സ്നേഹിക്കുന്ന വർഗീയതയെ എതിർക്കുന്ന എല്ലാവരും ഡിഎംകെ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ചേലക്കരയിലും പാലക്കാടും ബാക്ക് ഫയറിങ് നടന്നിരിക്കും . 23 ന് വോട്ടെണ്ണുമ്പോള്‍ ജനങ്ങളുടെ മനസ് എന്താണെന്ന് കേരളം കാണണം’, പി വി അൻവർ പറഞ്ഞു.

spot_img

Related Articles

Latest news