പ്രവാസി സംവിധായകൻ സകീർ മണ്ണാർമലയുടെ ആദ്യ ചിത്രം റിലീസിങ്ങിന് തയ്യാറായി

കൊച്ചി: റിയാദിലെ അറിയപ്പെടുന്ന ഗായകനും അഭിനേതാവും ഷോർട്ട് ഫിലിം സംവിധായകനുമായ സകീർ മണ്ണാർമലയുടെ ആദ്യ ബിഗ് ബജറ്റ് ചിത്രം ‘തെളിവ് സഹിതം’ റിലീസിങ്ങിന് തയ്യാറായി.

ദമാമിലെ പ്രമുഖ വ്യവസായി ജോളി ലോനപ്പന്റെ ജോളി വുഡ് മൂവി ബാനറിൽ ആണു ഈ ചിത്രം റിലീസിങ്ങിന് തയ്യാർ ആയിരിക്കുന്നത്.

കുടുംബപശ്ചാത്തലത്തിലുള്ള തെളിവ് സഹിതം എന്ന ക്രൈം ത്രില്ലർ മൂവിയുടെ പ്രി വ്യൂ ഷോ കൊച്ചി ലാൽ മീഡിയയിൽ വെച്ച് സിനിമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.
സിനിമ രംഗത്തെ ടെക്നീഷ്യൻസും അഭിനേതാക്കളും സുഹൃത്തുക്കളും
ലാൽ മീഡിയയിൽ പ്രിവ്യൂ ഷോ കാണാൻ സന്നിഹിതരായിരുന്നു.

ക്രിസ്തുമസ് റിലീസ് ആയി പ്രേക്ഷകരിലേക്കു എത്തുന്ന സിനിമക്ക് പ്രവാസ ലോകത്തുള്ളവരുടെ പൂർണ്ണ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകണമെന്നു സംവിധായകൻ സക്കീർ മണ്ണാർമല അഭ്യർത്ഥിച്ചു.
സൗദി അറേബ്യയിലെ ഒരുപറ്റം കലാകാരന്മാർ ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ
കേരളത്തിൽ റിലീസ് ചെയ്യുന്നതോടൊപ്പം തെളിവ് സഹിതം എന്ന സിനിമ ഗൾഫ് നാടുകളിലും റിലീസിംഗ് ഉണ്ടാവുമെന്നും നിർമാതാവ്
ജോളി ലോനപ്പൻ ദമാം പറഞ്ഞു.

തെളിവ് സഹിതം എന്ന സിനിമയുടെ കഥ തിരക്കഥ
ഷഫീഖ് കോഴിക്കോടും
ക്യാമറ
എൽദോ ഐസക് ഇടുക്കിയും
എഡിറ്റിങ് അശ്വിൻ കോഴിക്കോടും
സംഗീതം
സായ് ബാലനും
നിർവഹിച്ചിരിക്കുന്നത്.

സായ് ബാലൻ ആണു ഈ സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ മാനേജർ
സുരേഷ് ശങ്കർ റിയാദ്
കോ പ്രൊഡ്യൂസേഴ്സ്
ഷാജഹാൻ റിയാദ്
ജുനൈദ് റിയാദ്
അനിൽ കുമാർ റിയാദ്
ഫാഹിദ് ഹസ്സൻ റിയാദ്
സക്കീർ മണ്ണാർമല
അസോസിയേറ്റ് ഡയറക്ടർ
അനൂപ് അങ്കമാലി
പ്രൊഡക്ഷൻ കൺട്രോളർ
ഗിജേഷ്
സ്റ്റുഡിയോ
ചിത്രാഞ്ജലി
അഭിനേതാക്കൾ
നിഷാന്ത് സാഗർ
അബു സലീം
മേജർ രവി
രാഗേഷ് ശർമ
നിർമൽ പാലാഴി
പ്രതീപ് ബാലൻ
സിറാജ് പയ്യോളി
രമേശ്‌ കാപ്പാട്
ബിച്ചാൽ മുഹമ്മദ്‌
ഷൌക്കത്ത് അലി തുടങ്ങിയവർ.

spot_img

Related Articles

Latest news