സൗദി എയർലൈൻസ് കരിപ്പൂർ സർവ്വീസ് ഡിസംബർ ആദ്യ വാരത്തിൽ ആരംഭിക്കും

മലപ്പുറം:വർഷങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താ വളത്തിൽ നിന്ന് സർവീസ് അവസാനിപ്പിച്ച സൗദി എയർലൈൻസ് വീണ്ടും തിരിച്ചെത്തുന്നു. സൗദി എയർലൈൻസിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഇ.ടി.മുഹമ്മദ് ബഷീർ എം.പി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാ ദിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് സൗദി എയർ ലൈൻസിന്റെ ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാ ജിദ് അൽഇനാദ് അറിയിച്ചു. 160 ഇക്കണോമി, 20 ബി സിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.റിയാദ് സർവീസ് ആരംഭിക്കുന്നതോടെ സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും മികച്ച കണക്റ്റിവിയാണ് സൗദി എയർ ലൈൻസ് ഒരുക്കുന്നത്. ഹജ്ജ് വിമാന സർവീസിനും സൗദി എയർ ലൈൻസ് തിരിച്ചെത്തുന്നതോടെ മികച്ച അവസരമാണ് ഒരുങ്ങുന്നത്.

റെസ നിർമ്മാണം പൂർത്തിയാവുന്ന തോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയി ച്ചു. ചർച്ചയിൽ എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ,സൗദി എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.കെ. സിംഗ് ,ഓപ്പറേഷൻ ഓഫിസർ ആദിൽ ഖാൻ ,ഇന്തോ തായ് ഡയറക്ടർ ശ്യാം മലാനി എന്നിവർ സംബന്ധിച്ചു.

 

spot_img

Related Articles

Latest news