ഗതാഗത നിയമലംഘന പിഴകള്‍ക്ക് ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് നീട്ടി സൗദി

റിയാദ്: സൗദിയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് നീട്ടി ആഭ്യന്തരമന്ത്രാലയം.പിഴകള്‍ 50 ശതമാനം ഇളവോടെ അടയ്ക്കാനുള്ള കാലാവധി ഒക്ടോബർ 18ന് അവസാനിക്കാനിരിക്കെയാണ് കാലയളവ് നീട്ടിയുള്ള ഉത്തരവ് പുറത്തുവരുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.

ഈ വർഷം ഏപ്രില്‍ 18വരെ ചുമത്തിയ പിഴകള്‍ക്കാണ് ഇളവ്. 2025 ഏപ്രില്‍ 18 വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികള്‍ക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും.

സല്‍മാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാന്റെയും നിർദേശത്തെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. 2024 ഏപ്രില്‍ 18 വരെയുള്ള കാലയളവില്‍ ചുമത്തപ്പെട്ട പിഴകള്‍ക്കായിരിക്കും 50 ശതമാനം ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് വക്താവ് കേണല്‍ മൻസൂർ അല്‍ശഖ്റ പറഞ്ഞു.

വിവിധ സംഭവങ്ങളില്‍ ചുമത്തപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഒന്നിച്ചോ ഓരോന്നായോ അടയ്ക്കാം. ഗുരുതരമായ നിയമലംഘനങ്ങള്‍ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താൻ പാടില്ലെന്ന നിബന്ധനയുമുണ്ട്. വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനം, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, അമിത വേഗതയ്ക്കും ഇളവ് ആനുകൂല്യം ലഭിക്കില്ല.

spot_img

Related Articles

Latest news