ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശാസ്യം: സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം പിടിയില്‍

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കരിത്തല റോഡിലെ ഡ്രീം റെസിഡൻസി ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശാസ്യകേന്ദ്രം നടത്തിയ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം പിടിയില്‍.കൊല്ലം പൂവൻപുഴ കാവനാട് ഉറുമാലൂർ വീട്ടില്‍ രശ്മി (46), ആലപ്പുഴ കോമളപുരം നികർത്തില്‍ വീട്ടില്‍ വിമല്‍ (35), ലോഡ്ജ് നടത്തിപ്പുകാരൻ തോപ്പുംപടി മുണ്ടംവേലി മുക്കോമുറി വീട്ടില്‍ മാർട്ടിൻ (മിഖായേല്‍) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതിയുടെ വലയിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ആവശ്യപ്രകാരം ലോഡ്ജിലെ 103ാം നമ്ബർ മുറിയിലേക്ക് ഓണ്‍ലൈൻ ടാക്സിവഴി എത്തിക്കുന്നതാണ് രീതി. ഇടപാടുകാരില്‍ നിന്ന് വാങ്ങുന്ന തുകയില്‍ ഒരു വിഹിതം ഇരകളായ പെണ്‍കുട്ടികള്‍ക്ക് ഗൂഗിള്‍പേ വഴി പണമിടപാട് നടത്തുകയാണ് ചെയ്തിരുന്നത്.

spot_img

Related Articles

Latest news