കേരള പിറവിദിനത്തില്‍ ഭാഷാ പ്രതിജ്ഞയെടുത്ത് കിയ റിയാദ്

റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ’യെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ.ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്, മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷം, മലയാള ഭാഷയെ ചേര്‍ത്ത് നിര്‍ത്തി വരും തലമുറയ്ക്ക് ഭാഷയുടെ ശക്തിപകരാന്‍ ഈ ദിനം പ്രചോദനമാകെട്ടെയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

റിയാദിലെ ബത്ത ലൂഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിയ പ്രസിഡണ്ട്‌ ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ ചൊല്ലി കൊടുത്തു.യഹിയ കൊടുങ്ങല്ലൂര്‍, സൈഫ് റഹ്മാന്‍, വി എസ് അബ്ദുല്‍ സലാം ഷാനവാസ്‌, മുസ്തഫ, ആഷിക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അഫ്സല്‍, ജലാല്‍ മതിലകം, തൽഹത്ത്, സഗീർ എറിയാട്, ഷുക്കൂർ, അമീർ, പ്രശാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു

spot_img

Related Articles

Latest news