ഓവറോള്‍ ട്രോഫി നഷ്ടമായി; നിരാഹാരമിരുന്ന് വിദ്യാര്‍ഥികള്‍, കൂട്ടത്തല്ലുമായി കുട്ടികളും അധ്യാപകരും,വിധിനിർണയം പുനഃപരിശോധിക്കണമെന്ന് മുക്കം നഗരസഭ കൗണ്‍സില്‍ യോഗം

മുക്കം: മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ വിധിനിർണയത്തില്‍ പിഴവുണ്ടായി എന്നാരോപിച്ച്‌ വിദ്യാർഥികളുടെ പട്ടിണി സമരം.നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഉച്ചഭക്ഷണം ഒഴിവാക്കി പട്ടിണി സമരമിരുന്നത്. വിധി നിർണയത്തിലെ പിഴവ് മൂലം മുക്കം ഉപജില്ലാ കലോത്സവത്തിലെ ഓവർ ഓള്‍ ട്രോഫി നഷ്ടപ്പെട്ടു എന്നാരോപിച്ചാണ് വിദ്യാർത്ഥികള്‍ പ്രതിഷേധം നടത്തിയത്. വിധിനിർണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അടിയന്തര പ്രമേയം പാസാക്കിയിട്ടുണ്ട്.

പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിന് ചാമ്പ്യൻഷിപ്പ് പങ്കുവെച്ച്‌ നല്‍കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നീലേശ്വരം സ്കൂള്‍ അധികൃതർ വ്യക്തമാക്കി. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ വിധി നിർണയത്തില്‍ പരാതികളുണ്ടായിരുന്നു. വ്യാഴാഴ്ച കലോത്സവത്തിന്റെ സമാപനചടങ്ങില്‍ സംഘർഷവുമുണ്ടായി. ഹയർ സെക്കണ്ടറി വിഭാഗം ഓവർ ഓള്‍ ചാമ്പ്യൻ ഷിപ്പ് പങ്കുവെച്ചതാണ് തർക്കത്തിന് കാരണമായത്.

നീലേശ്വരം ഗവ ഹയർസക്കൻഡറി സ്കൂളും, കലോത്സവത്തില്‍ ആതിഥേയരായ കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളുമാണ് ട്രോഫി പങ്കിട്ടത്. പി.ടി.എം. ഹയർസെക്കൻഡറി സ്കൂള്‍ അനധികൃതമായി മത്സരാർത്ഥികളെ തിരുകി കയറ്റിയും വിധി നിർണയത്തില്‍ കൃത്രിമം കാണിച്ചുമാണ് ട്രോഫിക്ക് അർഹത നേടിയതെന്ന് ആരോപിച്ച്‌ നീലേശ്വരം സ്കൂള്‍ അധികൃതർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വാക്കുതർക്കം കയ്യാങ്കളിലേക്ക് നീങ്ങുകയും വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളി അധ്യാപകർ ഏറ്റെടുത്തതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.

spot_img

Related Articles

Latest news