ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന (64) ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിയോടെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
പൗര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ജസ്റ്റിസാണ് സഞ്ജയ് ഖന്ന. അരവിന്ദ് കേജ്‌രിവാളിന് മദ്യനയക്കേസില്‍ ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ഖന്നയുടെ ബെഞ്ചായിരുന്നു. ജമ്മു കശ്മീരിനു പ്രത്യേക പദവി റദ്ദാക്കിയ കേസില്‍ പ്രത്യേക വിധിന്യായം പുറപ്പെടുവിച്ചു തുടങ്ങിയ നിരവധി ചരിത്ര പരമായ വിധികള്‍ പ്രസ്താവിച്ചിട്ടുള്ള ജസ്റ്റിസാണ് സഞ്ജീവ് ഖന്ന.