റിയാദ് : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സ്വേഛാധിപത്യത്തിനും ജനദ്രോഹ നയങ്ങള്‍ക്കും, ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തിനും എതിരെയുള്ള പ്രതിഷേധമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും, രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ നല്‍കുന്നതിന് പകരം ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമങ്ങള്‍ നടത്തിയും, വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞും അവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനുമാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
നമ്മുടെ രാജ്യം കെട്ടിപ്പടുത്തിട്ടുള്ളത് മതസൗഹാര്‍ദ്ദത്തില്‍ നിന്നാണ്. നമ്മള്‍ നമ്മുടെ പോരാട്ടം തുല്യതയ്ക്ക് വേണ്ടിയും, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റ് കൊടുക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരെയാവണം.
വയനാടിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും, രാജ്യത്തിന്റെ ജനാധിപത്യചേരി നിലനിര്‍ത്തുന്നതിനും വേണ്ടിയവാണം നമ്മുടെ വോട്ടുകള്‍.
റിയാദ് കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വയനാട് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്ന റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് പറഞ്ഞു.
റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അലി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി. പ്രതിനിധി മജു സിവില്‍ സ്റ്റേഷന്‍, കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹിമാന്‍ ഫറോക്ക്, നജീബ് നെല്ലാംങ്കണ്ടി, അലി പി.സി വയനാട്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, മുജീബ് ഉപ്പട, മുഹമ്മദ്കുട്ടി ചെറുവാടി, ജാസര്‍ വേഞ്ചേരി, ശറഫുദ്ധീന്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി റഫീക്ക് നൂറാംതോട് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഇണ്ണി നന്ദിയും പറഞ്ഞു.