ആരോഗ്യ പരിപാലനത്തിൽ ഉണർവേകി മെക് സെവൻ സൗദിയിൽ തരംഗമാവുന്നു

റിയാദ് :മെക് സെവൻ ഹെൽത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവാസി സമൂഹം നേരിടുന്ന പ്രയാസം( അസ്വസ്ഥത) വളരെ മനോഹരമായി പ്രവാസ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിച്ചത് റിയാദിലെ മലയാളി സമൂഹത്തിനു നവ്യ അനുഭവമായി.

കൊച്ചു കേരളത്തിൽ ആരോഗ്യ പരിപാലനത്തിൽ ശാരീരിക ക്ഷമത വർഡിപ്പിക്കാൻ, യുവത്വം നിലനിർത്താൻ, ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാൻ ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപ കല്പന ചെയ്ത പരിശീലന രീതി ഇന്ന് കടൽ കടന്നു mec7 excercise, ഗൾഫിൽ, മറ്റു രാജ്യങ്ങളിൽ വമ്പിച്ച ജന പ്രീതി നേടിയിരിക്കയാണ്.

ആറു വയസ്സുകാരനും എഴുപത് വയസ്സ് ചെന്നവർക്കു ഒരു പോലെ പരിശീലിക്കാവുന്ന ആരോഗ്യ പരിപാലന രീതി. പ്രഭാതം കണി കൊണ്ടുണരുന്ന ഏതൊരാൾക്കും പരിശീലിക്കാവുന്ന രീതിയിൽ രൂപ കല്പന ചെയ്ത മെക് സെവൻ
മലസിൽ തിങ്ങി നിറഞ്ഞ കാണികൾക് മുന്നിൽ സ്‌ട്രെസ് എ ങ്ങനെ ശരീരത്തിൽ നിന്നും,മനസ്സിൽ നിന്ന് പടി അടച്ചു ഒഴിവാക്കാം സരസമായ ശൈലിയിൽ എഞ്ചി :ഷുക്കൂർ പൂക്കയിൽ അവതരിപ്പിച്ചപ്പോൾ
പൂഴി വീണാൽ അറിയാത്ത നിശബ്ദത,നിറഞ്ഞ ഓഡിറ്റോറിയം
മലയാളിക്കു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉള്ള ഇന്ത്യൻ പൗരർ നിറഞ്ഞ കയ്യടിയോടെ, കാത് കൂർപ്പിച്ചും, ശ്രദ്ധയോടെ ശ്രവിച്ചു.
ചടങ്ങിന് സ്വാഗതം ചടുലമായ രീതിയിൽ വിനോദ് കൃഷ്ണ നേർന്നു. സ്ഥാൻലി ജോസ് എഞ്ചി ഷുക്കൂർ വേദിയിലേക്ക് സ്വീകരിച്ചു. പതിവ് സമ്പ്രദായ രീതിയിൽ നിന്ന് വ്യത്യാസമായി ചടങ്ങുകൾ, എഞ്ചി ഷുക്കൂറിനു ശാക്കിർ കണ്ണൂർ ഉപഹാരം നൽകി അനുമോദിച്ചു. നാസർ ലൈസ് നന്ദി പ്രകാശിപ്പിച്ചു.മെക് സെവൻ ചിരി രാജാവ് ചടങ്ങ് മനോഹരമാക്കി.ഫാസിൽ വെങ്ങാട്ട് മധുര സ്വരത്തിൽ ഗാനഅവതരണം നടത്തി.
അഖിനാസ്, ഇസ്മായിൽ കണ്ണൂർ, അബ്ദുൽ ജബ്ബാർ, പി. ടി. എ,ഖാദർ, റസാക് കൊടുവള്ളി, സിദ്ദിഖ് കല്ലൂപറമ്പൻ, കോയ, ബഷീർ പരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിന് മെക് സെവൻ ബ്രാൻഡ് അംബാസിദർ അറക്കൽ ബാവ നാട്ടിൽ നിന്നും ലൈവ് സന്ദേശം നൽകി.

spot_img

Related Articles

Latest news