ടീം അര്‍ജന്റീന കേരളത്തിലേക്ക്:നിര്‍ണായക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാന കായിക മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍ ഈ വിഷയത്തില്‍ വലിയ ഇടപെടല്‍ നടത്തിയിരുന്നു. നിലവില്‍ ഈ മത്സരങ്ങള്‍ക്കുള്ള സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.

മെസ്സിയെയും സംഘത്തെയും കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ – മെയില്‍ സന്ദേശം ലഭിച്ചത്. സംസ്ഥാനത്ത് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം, 2 മത്സരങ്ങള്‍ കളിക്കുമെന്നും അതില്‍ ഒന്ന് മലപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങള്‍ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തയാറാണ്. നിലവില്‍ കൊച്ചിയിലെ സ്റ്റേഡിയം മാത്രമാണ് ഉള്ളത്. അതിനാല്‍ 2025ല്‍ മലപ്പുറത്തെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കി അവിടെ ഒരു മത്സരം നടത്താനാണ് ശ്രമിക്കുന്നത്.

spot_img

Related Articles

Latest news