നന്മയുള്ള സര്‍ഗാത്മകതയെ ചേര്‍ത്ത് പിടിക്കുക. എം.എ. സമദ്

റിയാദ് : ദൈവീകമായ കാഴ്ചപ്പാടിന്റെ സൗന്ദര്യവും ഗൗരവവും. ബാധ്യതകളും കടമകളും നിറവേറ്റാതെ പോയാല്‍ സ്വന്തത്തോട് ചെയ്യുന്ന അനീതിയാണെന്നും, സ്വാര്‍ത്ഥത വിചാരിച്ച് അവനവനിലേക്ക് ഒതുങ്ങേണ്ടവനല്ലെന്നും എനിക്ക് ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ട് എന്ന ബോധ്യമുണ്ടാവുകയും അത് നിറവേറ്റപ്പെടുകയും ചെയ്യുമ്പോഴാണ് ഏറ്റവും നല്ല വിശ്വാസി ആവുന്നത്. ദുരന്തങ്ങള്‍ വന്ന് ചേരുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് കഴിയുന്ന ഒരു മനസ്സുണ്ടാവുക. എന്റെ സ്വപ്‌നം എന്റേത് മാത്രമാകാതെ സമൂഹത്തിന്റേത് കൂടിയാവുമ്പോഴാണ് നമ്മുടെ രാഷ്ട്രീയം സര്‍ഗാത്മകമാവുന്നത്.

ദുരന്തങ്ങള്‍ വന്ന് ചേര്‍ന്നപ്പോഴും നമ്മളെ ഇപ്പോഴും ജീവനോടെ നിലനിര്‍ത്തിയ അനുഗ്രഹത്തെ തിരിച്ചറിയലാണ് ഏറ്റവും വലിയ അറിവ്. കുട്ടികളില്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുകളെ സമുഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ഗാത്മകതയെ വളര്‍ത്തി കൊണ്ട് വരാൻ നമുക്ക് കഴിയണം. ഉയര്‍ത്തിപിടിക്കുന്ന ദര്‍ശനത്തേ കണ്ണിമുറിയാതെ കൊണ്ട് നടന്നില്ലെങ്കില്‍ ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ പ്രതിഫലനമായി നമ്മള്‍ മാറുമെന്ന ഓര്‍മപ്പെടുത്തല്‍ ഭീതിയാണ് നിറക്കുന്നത്. ഒന്നുമാവാനല്ല ഒന്നുമല്ലാതായി തീരാതിരിക്കുവാന്‍ മുമ്പേ നടന്നവരുടെ ജാഗ്രതയും പ്രാര്‍ത്ഥനയും സമര്‍പ്പണവുമാണ് നമുക്ക് വേണ്ടത്. ഇല്ലെങ്കില്‍ കെട്ടുപോകുന്നത് പൂര്‍വ്വസൂരികള്‍ തിരി കൊളുത്തിയ ദീപമാണ്. മുസ്ലിം സമൂഹ പരിസരത്ത് കെല്‍പുള്ളവരായി നിര്‍ത്തുവാന്‍ സാധ്യമാകണം. അതിനുള്ള ഏക മാര്‍ഗം കൂടിയാണ് ന്യൂനപക്ഷ രാഷ്ട്രീയമെന്ന ചിന്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയണം. ഇസ്ലാമിക സ്വത്വത്തില്‍ നിന്ന് കൊണ്ട് സമുദായിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക വളര്‍ച്ചയിലേക്ക് നമ്മള്‍ സമര്‍പ്പിതരാവണം. സര്‍ഗാത്മകത നഷട്‌പ്പെടുന്ന ഒരു ജീവിതമല്ല സര്‍ഗാത്മകതയെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുന്ന രചനാത്മകമായ ഒരു ജീവിതത്തെ ഓര്‍മ്മപ്പെടുത്താനായിരിക്കണം നമ്മുടെ സംഘബോധം.

സര്‍ഗാത്മകത – ധാര്‍മികത രാഷട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലീംലീഗ് സംസ്ഥാന എക്‌സക്യുട്ടീവ് അംഗം എം.എ സമദ് പങ്കെടുത്ത് സംസാരിച്ചു.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അദ്ധ്യക്ഷത വഹിച്ചു.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സാമുഹ്യ പ്രവാസി സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്തതിനുള്ള ഉപഹാരം റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലത്തിനും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിക്കും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുന്ദമംഗലം മണ്ഡലത്തിനുമുള്ള ഉപഹാരം എം.എ. സമദ് നല്‍കി.

കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നോര്‍ക്ക അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ലോഗോ എം.എ സമദില്‍ നിന്ന് ജില്ലാ കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ പൂനൂര്‍ ഏറ്റുവാങ്ങി.

ഡിസംബര്‍ 5,6 തിയ്യതികളില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം എം എ സമദ് നിർവഹിച്ചു.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ അബ്ദുറഹിമാന്‍ ഫറോക്ക്, ശമീര്‍ പറമ്പത്ത്, നജീബ് നെല്ലാംങ്കണ്ടി, നാസര്‍ മാങ്കാവ്, ജില്ലാ ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമടം സ്വാഗതവും, ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു

ജില്ലാ ഭാരവാഹികളായ അബ്ദുല്‍ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, സഫറുള്ള കൊയിലാണ്ടി, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍, മനാഫ് മണ്ണൂര്‍, മുഹമ്മദ് പേരാമ്പ്ര, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ബഷീര്‍ കൊളത്തൂര്‍, ശഹീര്‍ കല്ലമ്പാറ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.

spot_img

Related Articles

Latest news