40 വര്‍ഷം മുമ്പ് മമ്മൂട്ടി ചിത്രത്തില്‍ നായകനായ രഘു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ;സപ്ലയറുടെ വേഷത്തില്‍ ദൃശ്യം 2 വിലും മിന്നിച്ച് മേള രഘു
40 വര്‍ഷം മുമ്പ് കെ. ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലെ നായകനായിരുന്നു രഘു. മമ്മൂട്ടിയുടെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നായ മേളയില്‍ നായക കഥാപാത്രമായി എത്തിയ രഘു തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകന്‍ എന്ന റെക്കോര്‍ഡും അന്ന് കരസ്ഥമാക്കിയിരുന്നു. മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോള്‍ ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്നത്.
ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേര്‍ന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. ആ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമല്‍ഹാസന്റെ അപൂര്‍വ്വ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
40 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയില്‍ രഘു വീണ്ടും എത്തിയപ്പോള്‍ അത് കയ്യോടെ പിടിച്ചതും സൈബര്‍ ലോകത്തെ സിനിമാസ്വാദകരാണ്. അപ്രധാനമായി കണ്ട ഒരു റോളിലെത്തിയ രഘുവിന്റെ ഫ്‌ളാഷ് ബാക്ക് അറിഞ്ഞ പ്രേക്ഷകര്‍ പലരും ഞെട്ടലിലാണ്. മേള കൂടാതെ രഘുവിനെ നായകനാക്കി മറ്റൊരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
ദൃശ്യം 2 സിനിമയില്‍ ആളുകള്‍ ഏറെ ശ്രദ്ധിക്കുന്ന കഥാപാത്രമാണ് സപ്ലയറായി എത്തുന്ന ഉയരമില്ലാത്ത രഘുവിന്റേത്. സിനിമയിലെ പേരു പോലെ യഥാര്‍ത്ഥ ജീവിതത്തിലും പേര് രഘു എന്നു തന്നെയാണ്. മാത്രമല്ല രഘുവിന് മലയാള സിനിമയുമായി അഭേദ്യമായ ഒരു ബന്ധവുമുണ്ട്. മെഗാ സ്റ്റാര്‍ മമ്മൂട്ടി മലയാള സിനിമയില്‍ പിച്ചവെയ്ക്കുന്ന കാലത്ത് മലയാള സിനിമയില്‍ നായകനായി വേഷമിട്ട ആളാണ് രഘു.
വമ്പിച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ദൃശ്യം 2. സിനിമയിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചമായാണ് അഭിനിച്ചിരിക്കുന്നത്.