റിയാദ്:സ്വാതന്ത്രസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ അബ്ദുൽ റഹിമാൻ സാഹിബിന്റെ 79-ാമത് ചരമദിന അനുസ്മരണം നടത്തി തൃശ്ശൂർ ജില്ല റിയാദ് ഒഐസിസി കമ്മിറ്റി.
ബത്ഹ സബർമതി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് നാസർ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി.
ശരിയുടെ പക്ഷത്തു നിന്നുകൊണ്ട് തികഞ്ഞ ദേശീയവാദിയും മതേതരവാദിയുമായ സ്വതന്ത്ര സമര സേനാനിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ്.കർഷക തൊഴിലാളികൾ ,അധ്യാപകർ, വിദ്യാർഥികൾ ഇന്നുവരെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു. അബ്ദുറഹ്മാൻ സാഹിബിന് പോലുള്ളവരെ പൊതു തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ പ്രസക്തിയെ പറ്റി യോഗത്തിൽ പങ്കെടുത്ത
ഒഐസിസി നേതാക്കൾ എടുത്തുപറഞ്ഞു.
സുരേഷ് ശങ്കർ, യഹ്‌യ കൊടുങ്ങല്ലൂർ, വിൻസെൻ്റ് തിരുവനന്തപുരം, രാജു തൃശൂർ, ഷുക്കൂർ ആലുവ എന്നിവർ അബ്ദുൽ റഹ്മാൻ സാഹിബിനെ അനുസ്മരിച്ചു സംസാരിച്ചു.
ചടങ്ങിന് കൺവീനർ അൻസായി ഷൗക്കത്ത് ആമുഖവും ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും,ട്രഷറർ രാജേഷ് ചേലക്കര നന്ദിയും പറഞ്ഞു.
തലഹത്ത്, സലിം, ഷംസു , ഗഫൂർ ചെന്ത്രാപ്പിന്നി, ഇബ്രാഹിം ചേലക്കര, സുലൈമാൻ മുള്ളൂർക്കര, ജോണി മാഞ്ഞുരാൻ,സൈഫ് റഹ്മാൻ, മുസ്തഫ പുനിലത്ത്, ഷാനവാസ് പുനിലത് എന്നിവർ നേതൃത്വം നൽകി.