കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ വർധിച്ചുവരികയാണ്. കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളിലും അവരുടെ വീടുകളിലും പോലും അപകടത്തിലാണ്.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ സമീപകാല റിപ്പോർട്ടില്‍, ഇത്തരം സംഭവങ്ങളില്‍ 21 ശതമാനവും കുട്ടികളുടെ വീടുകളിലാണെന്നും നാലു ശതമാനം സ്‌കൂളുകളിലാണ് നടന്നതെന്നും വെളിപ്പെടുത്തി. ഈ ആശങ്കാജനകമായ കണ്ടെത്തലുകള്‍ രക്ഷിതാക്കള്‍, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച്‌ കൂടുതല്‍ അവബോധം സൃഷ്ടിക്കാൻ സംസ്ഥാന ബാലാവകാശ സമിതിയെ പ്രേരിപ്പിച്ചു.

കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമത്തിന് കീഴിലുള്ള 4,663 കേസുകള്‍ റിപ്പോർട്ട് വിശകലനം ചെയ്തതില്‍ 988 (21 ശതമാനം) സംഭവങ്ങള്‍ കുട്ടികളുടെ വീടുകളിലും 725 (15 ശതമാനം) പ്രതികളുടെ വീട്ടിലും 935 (20 ശതമാനം നടന്നതായി ) വെളിപ്പെടുത്തുന്നു. സ്കൂളുകളില്‍ 173 കേസുകളും വാഹനങ്ങളില്‍ 139 കേസുകളും മറ്റ് സ്ഥലങ്ങളില്‍ 146 കേസുകളും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 166 കേസുകളും റിപ്പോർട്ട് ചെയ്തു. കൂടാതെ, ഹോട്ടലുകളില്‍ 60, സുഹൃത്തുക്കളുടെ വീടുകളില്‍ 72, മതസ്ഥാപനങ്ങളില്‍ 73, ആശുപത്രികളില്‍ 16, ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ എട്ട് ശതമാനം എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. എന്നാല്‍, 791 കേസുകളില്‍ (17 ശതമാനം) കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

2023-ല്‍ കേരളത്തിലുടനീളം 4,663 പോക്‌സോ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്.

spot_img

Related Articles

Latest news