കുന്ദമംഗലം ബി ആർ സി യ്ക്ക് പുതിയ കെട്ടിടം: ആവശ്യം ശക്തം

ഫോട്ടോ: കുന്ദമംഗലം ബി ആർ സിയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ അനുയോജ്യമായ മുക്കം നഗരസഭ ആറാം വാർഡ് നെല്ലിക്കാപ്പൊയിലിലുള്ള സ്ഥലവും കെട്ടിടവും.

മുക്കം: മണാശേരി ജി യു പി സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം ബി ആർ സി യ്ക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു.2004 ൽ സ്ഥാപിച്ച കെട്ടിടത്തിൻ്റെ സൗകര്യങ്ങൾ അപര്യാപ്തമായ ഘട്ടത്തിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം വേണമെന്ന മുറവിളി ഉയരുന്നത്.

സംസ്ഥാന സർക്കാറിൻ്റെ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ലഭ്യമായതിനാൽ കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ പരിധിയിൽ സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടം പണിയണമെന്ന് അധ്യാപകർ പറയുന്നു.

കുരുവട്ടൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കാരശേരി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത സ്കൂളുകളുടെ സുപ്രധാന വിദ്യാഭ്യാസ കേന്ദ്രമായ കുന്ദമംഗലം ബി ആർ സി യുടെ നിർമാണത്തിന് ആവശ്യമായ ഭൂമി പലയിടത്തും ലഭ്യമാണ്.

മുക്കം നഗരസഭ പരിധിയിലെ ആറാം വാർഡ് നെല്ലിക്കാപ്പൊയിലിലുള്ള 30 സെൻ്റ്, കാരശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പതിനാറാം വാർഡിലെ 72 സെൻ്റ് സ്ഥലം തുടങ്ങി ബിആർസി പരിധിയിലുള്ള ഏതെങ്കിലും അനുയോജ്യമായ ഒരിടത്ത് സെൻ്റർ പണിയാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അധ്യാപകർ പറയുന്നു.

ഫോട്ടോ: കുന്ദമംഗലം ബി ആർ സിയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ അനുയോജ്യമായ കാരശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള പതിനാറാം വാർഡിലെ 72 സെൻ്റ് സ്ഥലം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങൾക്കും ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാനാവശ്യമായ നടപടികളാണ് അധികൃതർ കൈകൊള്ളേണ്ടത്. മലയോര മേഖലയിലെ കുറഞ്ഞ സൗകര്യങ്ങളുള്ള മുത്തേരിയിലെ ഗവ. യു.പി സ്കൂളിൽ സെൻ്റർ സ്ഥാപിക്കുന്നത് ശിശുസൗഹൃദ പഠനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്നതും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഘടകവിരുദ്ധവുമാണെന്ന് മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തകരും അടിവരയിടുന്നു.

ഇരുപത് വർഷം പഴക്കമുള്ള നിലവിലെ കെട്ടിടം പുതുക്കിപ്പണിയുന്നതിനെ കുറിച്ചും ഗൗരവതരമായി ആലോചിക്കണമെന്നുള്ള നിർദേശവും ചില കോണുകളിൽ നിന്നുയർന്നിട്ടുണ്ട്.

spot_img

Related Articles

Latest news