റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളായ പാണ്ടിക്കാട് പഞ്ചായത്തിലെ കോൺഗ്രസ്സുകാരുടെ സംഘടനയായ ഒഐസിസി പാണ്ടിക്കാട് സൗദി കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റ് അമീർ പട്ടണത്ത്(റിയാദ് ), വൈസ് പ്രസിഡന്റുമാരായി എ.ടി അൻവർഎന്ന അമ്പു (ജിദ്ദ ), ബിജു ചെമ്പ്രശ്ശേരി (ദമ്മാം ), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷമീർ ബാബു (ജിദ്ദ ), ജനറൽ സെക്രട്ടറിമാർ ശാക്കിർ എം.കെ (നജ്രാൻ ), ഖാലിദ് പാലത്തിങ്കൽ (ജിദ്ദ ), ഷിബിലി (ബിഷ ), നൗഷാദ് വിപി( ജിദ്ദ). ട്രഷറർ അബ്ദുറഹിമാൻ എന്ന ആപ്പ പുലിയോടാൻ, ജോയിൻ ട്രഷർ സമീർ വെള്ളുവങ്ങാട് (ജിദ്ദ ).സെക്രട്ടറി മാരായി ശിഹാബ് എൻ.വി(മദീന), റിയാദിൽ നിന്ന് മുത്തു ഒറവമ്പുറം, ഷുക്കൂർ കൊളപ്പറമ്പ, അക്ബർ വെള്ളുവങ്ങാട്, ജിദ്ദയിൽ നിന്ന് മാനു പൊറ്റയിൽ, മുജീബ് കളത്തിൽ, ബാവ ചെമ്പ്രശ്ശേരി , അഷ്‌റഫ് വെള്ളുവങ്ങാട്,നവാസ് വെള്ളേങ്ങര (ദമ്മാം ).ചാരിറ്റി കൺവീനർ അബു സിദ്ധീഖ് (മക്ക). മീഡിയ കൺവീനർമാരായി സക്കീർ അഞ്ചില്ലൻ, ജൈസൽ ചെമ്പ്ര ശ്ശേരി. എക്സിക്യൂട്ടീവ് മെമ്പർമാരായി ജിദ്ദയിൽ നിന്ന് മുഹമ്മദ് ഒ പി, അൻഷാദ് അലി, ഹസ്സൈനാർ വള്ളിക്കാപറമ്പ്, അബ്ദുൽ കലാം ആസാദ്, നസീം നീലങ്ങോടാൻ,റസാഖ് കളത്തിൽ ബുർഹാൻ ചെമ്പ്രശ്ശേരി, ജൈസൽ ടിപി, മാനു ചെമ്പ്രശ്ശേരി, അഫീഫ് വിപി(റിയാദ് ), നാസർ അഞ്ചില്ലൻ ((ദമ്മാം ), ഫൈസൽ കെ (മക്ക ). നാട്ടിലെ കോർഡിനേറ്റർമാരായി കെഎം കൊടശ്ശേരി, കുഞ്ഞിപ്പ പാണ്ടിക്കാട്, സാദിക്ക്, മുസ്തഫ കളത്തിൽ എന്നിവരെയും തിരഞ്ഞെടുത്തു. ഓൺ ലൈൻ മീറ്റിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്, സൗദി അറേബ്യയിൽ പ്രവാസിയായ കോൺഗ്രസ് അനുഭാവികളായ എല്ലാ പാണ്ടിക്കാട് നിവാസികളും സംഘടനയിൽ മെമ്പർമാരായി ചേർക്കാനും പ്രവാസികളുടെ പ്രശ്നങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യാനും പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചു മുൻകാലങ്ങളിൽ ചെയ്തപോലെ നാട്ടിലെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് കഴിയും വിധം സഹകരിക്കാനും പുതിയ കമ്മിറ്റി തീരുമാനിച്ചു.