കാണാതായ പതിനാലുകാരിയെ കണ്ടെത്തി; കുട്ടി വിവാഹിത, പിതാവും ഭര്‍ത്താവും അറസ്റ്റില്‍

മലപ്പുറം: കാളികാവില്‍ നിന്ന് കാണാതായ അസം സ്വദേശിയായ പതിനാലുകാരിയെ ഹൈദരാബാദില്‍ വെച്ച് കണ്ടെത്തി. ഇവര്‍ വിവാഹിതയാണെന്ന് കണ്ടെത്തിയതിനാല്‍ ഭര്‍ത്താവിനെതിരേ പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ വകുപ്പുകള്‍ ചുമത്തി.ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരേ കേസ് ചുമത്തിയത്. ഇവർ അസം സ്വദേശികളാണ്.

പെണ്‍കുട്ടിയെ ആക്രമിച്ച്‌ ഗർഭച്ഛിദ്രം നടത്തി എന്ന പരാതിയിലും ഭർത്താവിന്റെ പേരില്‍ കേസെടുത്തു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെയാണ് വിവാഹം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളില്‍നിന്നുള്ള പീഡനം സഹിക്കവയ്യാതെയാണ് വാടകവീട്ടില്‍നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ഭർത്താവ് എന്ന് പറയുന്ന വ്യക്തിക്ക് വാടക ക്വാർട്ടേഴ്സില്‍വെച്ച്‌ പെണ്‍കുട്ടിയെ പിതാവ് ബലംപ്രയോഗിച്ച്‌ ഏല്‍പിച്ചു കൊടുത്തുവെന്ന് പോലീസ് പറയുന്നു. പിതാവിനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും കേസെടുത്തു.

ഹൈദരാബാദില്‍നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്താനായിട്ടില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു. കാളികാവ് എസ്.ഐ. ശശിധരൻ വിളയിലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പിതാവിനെയും ഭർത്താവിനെയും റിമാൻഡ് ചെയ്തു.

spot_img

Related Articles

Latest news