റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതിലേറെ പേർ യാത്രയിൽ പങ്കാളികളായി.
റിയാദിൽ നിന്ന് ബസ് മാർഗ്ഗം പുറപ്പെട്ട സംഘം ഖസബ് ഉപ്പു പാടം, ശാഖ്റ ഹെറിറ്റേജ് വില്ലേജ്, മറാത്ത് ഹിസ്റ്റോറിക്കൽ,ഉസൈഖർ ഹെറിറ്റേജ്,മതാത് ഹിൽ പാർക്ക് തുടങ്ങിയ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
മാസ് റിയാദ് പ്രസിഡന്റ് ജബ്ബാർ കക്കാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് യാത്ര കോർഡിനേറ്റ് ചെയ്തു. മാസ് രക്ഷാധികാരികളായ അശ്റഫ് മേച്ചേരി സുഹാസ് ചേപ്പാലി എന്നിവർ യാത്രാ വിവരണം നടത്തി. ഭാരവാഹികളായ സലാം പേക്കാടൻ, സാദിഖ് സി.കെ,മുഹമ്മദ് കെല്ലളത്തിൽ ഹാറൂൺ കാരക്കുറ്റി, ഷംസു കാരാട്ട്, ഇസ്ഹാഖ് മാളിയേക്കൽ, സത്താർ കാവിൽ എന്നിവർ വിവിധ മത്സരങ്ങൾ നിയന്ത്രിച്ചു.
ഷമീർ ടാർഗറ്റ്, മുഹമ്മദ് റഹീസ് ടാർഗറ്റ് എന്നിവർ ക്വിസ് പരിപാടികൾ നടത്തി. ഷഹബാസ് അഹമ്മദ്, അബ്ദുൽ മുനീർ, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷമീം,അബ്ദുൽ നാസർ, മുഹമ്മദ് ഫാസിൽ, ഷംസീർ, സലിം, ഷാജഹാൻ, നവീദ് ഹുസൈൻ എന്നിവർ ഫൺ ഗെയിം നടത്തി.ഷംസു കക്കാട്,മുജീബ് കുയ്യിൽ,എ.പി മുഹമ്മദ്, വിനോദ് നെല്ലിക്കാപറമ്പ്, കുട്ട്യാലി പന്നിക്കോട്,ജിജിൻ നെല്ലിക്കാപറമ്പ്, മുഹമ്മദ് നിയാസ് ഒപി,തൗഫീഖ്, യാസിൻ മുഹമ്മദ്,മിർഷാദ്, ലുഹുലു അലി, ഫസ്ന ഷംസു എന്നിവർ നേതൃത്വം നൽകി.