മെക് 7നെതിരായ പരാമര്‍ശം: കോഴിക്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോഴിക്കോട്: നടുവണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു. അക്ബറലിയാണ് കോണ്‍ഗ്രസില്‍ ചേർന്നത്.വ്യായാമ കൂട്ടായ്മയായ മെക് 7നെതിരെ നടത്തിയ പരാമർശമടക്കം സിപിഎമ്മിന്റെ ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിർത്തുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അക്ബറലി പറഞ്ഞു

സിപിഎമ്മില്‍ നിന്നും രാജിവെച്ച അക്ബറലിയെ ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാർ ഷാള്‍ അണിയിച്ച്‌ പാർട്ടിയിലേക്ക് സ്വീകരിച്ചു. പദവികള്‍ മോഹിച്ചല്ല പാർട്ടിയില്‍ ചേർന്നതെന്നും മെക് 7 വിവാദത്തിലൂടെ പി മോഹനൻ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി പറഞ്ഞു

വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് ഡിസിസി നേതൃത്വം പറഞ്ഞു. മെക് 7 കൂട്ടായ്മക്ക് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്ന പി മോഹനന്റെ ആരോപണം വലിയ വിവാദമായിരുന്നു.

spot_img

Related Articles

Latest news