വാർഡ് വിഭജനം, സർക്കാരിന് തിരിച്ചടി: 8 നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വിഭജനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വാർഡ് വിഭജനത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി.മട്ടന്നൂർ, ശ്രീകണ്ഠാപുരം, പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. അതോടൊപ്പം പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി. 2011 ലെ സെൻസസ് പ്രകാരം 2015ല്‍ ഇവിടെ വാർഡ് വിഭജനം നടന്നിരുന്നു.

spot_img

Related Articles

Latest news