പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍; എന്‍ഡിഎ- ഇന്ത്യ എംപിമാര്‍ തമ്മില്‍ ഉന്തും തള്ളും; രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരുക്കേറ്റെന്ന് ബിജെപി എംപി

മിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നീല വസ്ത്രങ്ങള്‍ ധരിച്ച്‌ പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.എന്‍ഡിഎ- ഇന്ത്യ സഖ്യ എംപിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി. കോണ്‍ഗ്രസ് എംപിമാര്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി പ്രതിഷേധത്തിനിടയിലേക്ക് കയറിയതോടെ ഉന്തും തള്ളും ഉണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബിജെപി എംപിമാര്‍ പിടിച്ചുതള്ളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഹുല്‍ ബിജെപി എംപിമാരെ തളളിയെന്ന് ബിജെപിയും ആരോപിച്ചു. രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരുക്കേറ്റെന്ന് ബിജെപി എംപി പ്രതാപചന്ദ്ര സാംരഗി ആരോപിച്ചു.

പാര്‍ലമെന്റിന് സമീപം വിജയ് ചൗക്കില്‍ വലിയ പോലീസ് സുരക്ഷാ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു. പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. അംബേദ്കറെ ജീവിച്ചിരുന്ന കാലത്ത് അനാദരിച്ചത് കോണ്‍ഗ്രസ് ആണെന്നും അതുകൊണ്ടാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതെന്നും ഖാര്‍ഗെയുടെ ആരോപണത്തെ തള്ളിയ സഭാ നേതാവ് ജെ പി നദ്ദ ആരോപിച്ചു.

രാജ്യസഭയില്‍ ഡോ. ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. കോണ്‍ഗ്രസ് വസ്തുതകള്‍ തെറ്റായിവ്യാഖ്യാനിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബി ആര്‍ അംബേദ്കറിനെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ മാധ്യമങ്ങളെ കണ്ടത്. അമിത് ഷായുടെ പരാമര്‍ശം ബി ആര്‍ അംബേദ്കറെ അവഹേളിക്കുന്നതാണെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു.

spot_img

Related Articles

Latest news