കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുപി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. തുടര്‍ന്ന് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഇതില്‍ മൂത്ത മകളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ രണ്ടും മറ്റൊരു മുറിയിലുമായിരുന്നുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ മൊഴി.ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും വേറെ മുറിയില്‍ ആയിരുന്നു.

കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.

spot_img

Related Articles

Latest news