16-01-2021
ജിദ്ദ : ജനുവരി ഒന്ന് മുതൽ 15 വരെ നീണ്ടു നിന്ന നാല്പത്തി രണ്ടാമത് ഡക്കാർ റാലിക്കു ഇന്നലെ ജിദ്ദയിൽ സമാപനം . ജനുവരി മൂന്നിന് ഫ്ളാഗ്ഓഫ് ചെയ്ത മത്സരത്തിൽ ഇന്നലെ ഒരു മത്സരാർത്ഥി ദാരുണമായി മരണപ്പെടുകയും ചെയ്തു .
ഇപ്പോൾ നടന്നത് നാല്പത്തിരണ്ടാമത്തെ ഡക്കർ റാലിയാണ്. ഈ മത്സരത്തിലെ തന്നെ പതിനാലാമത്തെ വിജയി സ്റ്റീഫൻ പീറ്റർഹാൻസെൽ ആണ് മത്സരത്തിലെ വിജയി. ഓരോ ഘട്ടത്തിലുമുള്ള വിജയികൾക്ക് 50000 ഡോളർ സമ്മാനത്തുക ലഭിക്കും. മുൻപ് ഇദ്ദേഹം മോട്ടോർബൈക്കിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ കാർ ആയിരുന്നു എന്ന് മാത്രം. അവസാന ലാപ്പിൽ ഖത്തറിന്റെ നാസ്സർ അത്തിയ , കാർലോസ് സെൻസ് തുടങ്ങി ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും സ്റ്റീഫൻ വിജയമുറപ്പിച്ചു .
ലോകത്തിലെ ഏറ്റവും ദുഷ്കരവവും അപകട സാധ്യത ഉള്ളതുമായ ഒരു മത്സരമാണ് ഡക്കാർ റാലി. വിവിധ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് . സാഹസികർ ഏറെ ഇഷ്ടപ്പെടുന്ന മത്സരമാണ് ഡക്കാർ റാലി . ഓരോ വർഷവും ദൂരം വ്യത്യസ്തമായിരിക്കും. ഈ വർഷത്തെ മൊത്തം ദൂരം 7600 കിലോമീറ്റര് ആണ്. ജിദ്ദയിൽ നിന്നാരംഭിച്ചു ബിഷ, വാദി ദിവാസിർ ,റിയാദ് , ഹായിൽ , നിയോം വഴി ജിദ്ദയിൽ തന്നെ അവസാനിക്കുന്നു . ഫ്രഞ്ച് ബൈക്ക് റൈഡർ പേരി ചേർപ്പിൻ എന്ന 52 കാരനായ ബൈക്ക് റൈഡർ ആണ് ഈ വര്ഷം ദാരുണമായി കൊല്ലപ്പെട്ടത്. നിരവധി മത്സരാത്ഥികൾ ഇത് മുൻപും മരണപ്പെട്ടിട്ടുണ്ട് .