ബ്രസീലിൽ ചെറുവിമാനം വീടുകളിലേക്ക് ഇടിച്ചുകയറി തകര്‍ന്നു, 10 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, 12ലധികം പേര്‍ക്ക് പരിക്ക്

ബ്രസീലിയ: ബ്രസീലിയൻ പട്ടണത്തില്‍ ചെറുവിമാനം തകർന്നുവീണ് വിമാനത്തില്‍ ഉണ്ടായിരുന്ന 10 യാത്രക്കാർ കൊല്ലപ്പെട്ടു.12 ഓളം പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം. വിമാനം ഒരു വീടിന്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ചശേഷം ഗ്രാമഡോയിലെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് ഇടിച്ചുകയറി. പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.

കുടുംബത്തോടൊപ്പം സാവോപോളോ സ്റ്റേറ്റിലേക്ക് പോവുകയായിരുന്ന ബ്രസീലിയൻ വ്യവസായിയായ ലൂയീസ് ക്ലോഡിയോ ഗലേസിയാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ലിങ്കിഡ് ഇന്നില്‍ പ്രസ്താവനയില്‍ 61 കാരനായ വ്യാവസായി വിമാനത്തില്‍‌ ഉണ്ടായിരുന്നുവെന്ന് ഗലീസിയുടെ കമ്പനിയായ ഗലീലി ആന്റ് അസോസിയാ‍ോസ് സ്ഥിരീകരിച്ചു.അദ്ദേഹം ഭാര്യയ്ക്കും അവരുടെ മൂന്ന് കുട്ടികള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും മറ്റൊരു കമ്പനി ജീവനക്കാരനൊപ്പവുമാണ് യാത്ര ചെയ്തത്. റിയോ ഗ്രാൻഡെ ഡോ സുള്‍ സ്റ്റേറ്റിലെ കനേല വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ചെറിയ പൈപ്പർ‌ വിമാനം വിമാനത്താവളത്തില്‍ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള ഗ്രാമഡോയില്‍ തകർന്നുവീഴുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

spot_img

Related Articles

Latest news