വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: കെ റഫീഖ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂ‍ർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.സുല്‍ത്താൻ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സമ്മേളനത്തില്‍ പി ഗഗാറിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.

റഫീഖ് നിലവില്‍ ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.നേരത്തെ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്.ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടന്നെന്നാണ് വിവരം. ഭൂരിപക്ഷം അംഗങ്ങളും കെ റഫീഖിനെ പിന്തുണച്ചതായാണ് സമ്മേളനത്തില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ കെ റഫീഖിനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തുവെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കിയത്.

പി ഗഗാറിൻ, ഒ ആർ കേളു, പി വി സഹദേവൻ, വി വി ബേബി, എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, വി ഉഷാകുമാരി, കെ സുഗതൻ, വി ഹാരിസ്, കെ എം ഫ്രാൻസിസ്, പി ആർ ജയപ്രകാശ്, സുരേഷ് താളൂ‍ർ, ബീന വിജയൻ, പി വാസുദേവൻ, പി കെ രാമചന്ദ്രൻ, എം സെയ്ത്, ജോബിസണ്‍ ജെയിംസ്, എ ജോണി, എം എസ് സുരേഷ് ബാബു, രുഗ്മിണി സുബ്രഹ്മണ്യൻ, പി ടി ബിജു, എം മധു, സി യൂസഫ്, എൻ പി കുഞ്ഞുമോള്‍, പി എം നാസർ‌, ടി കെ പുഷ്പൻ എന്നിവരെ നേരത്തെ സമ്മേളനം വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.

സുല്‍ത്താൻ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ജില്ലയില്‍ സമീപകാലത്ത് നടക്കുന്ന വിഷയങ്ങള്‍ ചർച്ചയായി. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്‌–പടിഞ്ഞാറത്തറ ബദല്‍ പാത, ഭൂപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങളും അംഗീകരിച്ചു.

ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പകല്‍ മൂന്നു മണിക്ക് റാലി ആരംഭിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി രൂപീകരിച്ച്‌ അരനൂറ്റാണ്ട് പിന്നിട്ടതിന് ശേഷമുള്ള സമ്മേളനമാണ് ഇത്തവണത്തേത്. നാലാം തവണയാണ് ജില്ലാ സമ്മേളനത്തിന് ബത്തേരി ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

spot_img

Related Articles

Latest news