റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ലീഡർ അനുസ്മരണത്തിൽ അഡ്വ: എല്‍കെ അജിത് മുഖ്യപ്രഭാഷണം നടത്തുന്നു.
റിയാദ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്‍റെ പതിനാലാം ചരമവാര്‍ഷിക ദിനത്തില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ബത്ഹ സബർമതിയിൽ വെച്ച് നടന്ന പരിപാടിയിൽ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര ഉദ്ഘാടനം ചെയ്തു.
ലീഡർ അനുസ്മരണ ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര ഉദ്ഘാടനം ചെയ്യുന്നു.
സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ ധ്രുവീവീകരണവും സാംസ്‌കാരിക ഫാസിസവും തടയിടുവാന്‍ ഫലപ്രദമായ ഇടപെടലിലൂടെ സാധിച്ചിട്ടുള്ള ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രമാണെന്നും, ഉറച്ച മത വിശ്വാസിയായ കെ.കരുണാകരൻ അതിനേക്കാൾ മികച്ച മതേതരൻ ആയിരുന്നു, അദ്ദേഹത്തിന്റെ അഭാവം വര്‍ഗീയശക്തികള്‍ക്ക് കേരളത്തില്‍ വളക്കൂറാകാന്‍ അനുവദിക്കരുത്. കേരളത്തിന്റെ വികസനത്തെ സംബന്ധിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ലീഡര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തിന്റെ പ്രതീകമായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തികൊണ്ട് അഡ്വ: എല്‍കെ അജിത് അഭിപ്രായപെട്ടു.
തുടര്‍ന്ന് അനുസ്മരണം നടത്തികൊണ്ട് സംഘടനാ ചുമതല വഹിക്കുന്ന ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബാലുകുട്ടന്‍,സജീര്‍ പൂന്തുറ,ശുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, സെക്രട്ടറിമാരായ ജോൺസൺ മാർക്കോസ്,രാജു പാപ്പുള്ളി, റഫീക്ക് വെമ്പായം, വനിതാവേദി പ്രസിഡണ്ട് മൃദുല വിനീഷ്, വൈസ് പ്രസിഡണ്ട് സ്മിത മൊഹിയുദ്ധീന്‍, ഗ്ലോബല്‍ കമ്മറ്റി അംഗങ്ങളായ നൗഷാദ് കറ്റാനം, റസാക്ക് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂര്‍, നാഷണല്‍ കമറ്റിയംഗങ്ങളായ റഹ്മാന്‍ മുനമ്പത്ത്, മാള മൊഹിയുദ്ധീന്‍, ഷാജി സോണ, നിര്‍വ്വാഹക സമിതിയംഗം നാസര്‍ ലെയിസ്, ജില്ലാ പ്രസിഡണ്ട്‌മാരായ കമറുദ്ധീന്‍ താമരക്കുളം, ഷഫീക് പുരകുന്നില്‍, മാത്യൂസ്, നാസര്‍ വലപ്പാട്, മജു സിവില്‍സ്റ്റേഷന്‍, ബഷീര്‍ കോട്ടയം, ഷാജി മഠത്തിത്തില്‍, ജില്ലാ ഭാരവാഹികളായ വഹീദ് വാഴക്കാട്, രാജു തൃശ്ശൂര്‍. സൈനുദ്ധീന്‍ പാലക്കാട്, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്സായി ഷൌകത്ത്, തല്‍ഹത്ത്, ലാലു ലുലു, നിസാം തുടങ്ങിയവര്‍ അനുസ്മരിച്ചു. നാഷണല്‍ കമറ്റിയംഗം സലിം അര്‍ത്തില്‍ ആമുഖവും നിര്‍വാഹക സമിതിയംഗം ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും, കണ്ണൂര്‍ ഒഐസിസി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.