കേരളത്തില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച്‌ കൊല്‍ക്കത്തയില്‍ വീട് നിര്‍മാണം, ആഢംബര വാഹനങ്ങള്‍; ലിങ്കണ്‍ ബിശ്വാസിനെതിരെ കൂടുതല്‍ കണ്ടെത്തല്‍

ഓണ്‍ലൈൻ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ലിങ്കണ്‍ ബിശ്വാസ് കൊല്‍ക്കത്തയില്‍ വീട് നിർമാണം തുടങ്ങിയത് കേരളത്തില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ചെന്ന് കണ്ടെത്തല്‍.തട്ടിപ്പ് പണം ഉപയോഗിച്ച്‌ ആഡംബര കാറുകളും ബൈക്കുകളും വാങ്ങി. രാജ്യത്തെ വെര്‍ച്വല്‍ അറസ്റ്റ് സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ലിങ്കണ്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍. കൊല്‍ക്കത്തിയില്‍ നിന്ന് ലിങ്കണ്‍ ബിശ്വാസിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ദിവസമാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഉള്‍പ്പെട്ട ലിങ്കണ്‍ ബിശ്വാസിനെ കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ് ഇയാള്‍. കംബോഡിയയില്‍ വേരുകളുള്ള വൻ റാക്കറ്റിൻ്റെ ഭാഗമാണ് പ്രതിയെന്നാണ് പൊലീസിൻ്റെ സംശയം. രാജ്യത്തെ ഞെട്ടിച്ച വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ പലതിന്റെയും സൂത്രധാരനാണ് ഇയാളെന്നും വ്യക്തമായി. ഇയാള്‍ കൊച്ചി സ്വദേശിയില്‍ നിന്നും നാല് കോടിയോളം ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തെന്നും പൊലീസ് റിപ്പോർട്ട് ചെയ്തു.

റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയെ ആധാർ കാർഡുമായി ബന്ധിപ്പിച്ച തൻ്റെ സിം കാർഡ് നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി തെറ്റിദ്ധരിപ്പിച്ച്‌ ഡിജിറ്റല്‍ അറസ്റ്റ് ചെയ്താണ് ഇയാള്‍ പണം തട്ടിയത്.

spot_img

Related Articles

Latest news