കൊച്ചി : സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സിനിമ – സീരിയല്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ കേസ്.ഒരാള്‍ അതിക്രമം നടത്തിയെന്നും മറ്റേയാള്‍ ഭീഷിപ്പെടുത്തിയെന്നുമാണ് കേസ്.
കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്ട്രർ ചെയ്ത കേസ് തൃക്കാക്കര പോലീസിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസും കൈകാര്യം ചെയ്യുമെന്നാണ് സൂചന.
സീരിയല്‍ ഷൂട്ടിംഗിനിടെ നടന്മാർ മോശമായി പെരുമാറിയെന്നും താൻ ലൈംഗികാതിക്രമത്തിന് ഇരയായി എന്നുമാണ് നടിയുടെ പരാതി.ഇതോടെ നടി സീരിയലില്‍ നിന്നും പിൻമാറി. പരാതിയുടെ അടിസ്ഥാനത്തിൽ കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.