റൊണാള്‍ഡോ ഇസ്‌ലാമായി മതം മാറിയോ ? സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ വ്യാപകം ! സത്യാവസ്ഥ എന്താണ്

ലോകപ്രശസ്ത ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഭാര്യയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.വെള്ള വസ്ത്രം ധരിച്ച്‌ മക്കയില്‍ ഭാര്യയോടൊപ്പം പ്രാർത്ഥിക്കുന്നതാണ് ചിത്രത്തില്‍ കാണാനാകുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തൻ്റെ ഭാര്യയ്‌ക്കൊപ്പം ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ റൊണാള്‍ഡോയും ഭാര്യയും ശരിക്കും മതം മാറിയോ? വൈറലായ ചിത്രങ്ങള്‍ യഥാർത്ഥമാണോ വ്യാജമാണോ? വൈറലായ ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ചിത്രങ്ങളുടെ പശ്ചാത്തലം മങ്ങിയതായി കാണാം.മാത്രമല്ല റൊണാള്‍ഡോയുടെ കൈയില്‍ അഞ്ച് വിരലുകള്‍ക്ക് പകരം ആറ് വിരലുകളാണുള്ളത്. ചുരുക്കത്തില്‍ പ്രചരിക്കുന്നത് എഐ നിർമ്മിത വ്യാജ ചിത്രങ്ങളാണ്. ക്രിസ്റ്റ്യാനോയോ ഭാര്യയോ നിലവില്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.ഏതോ നിർമ്മിത ബുദ്ധിക്കാരുടെ കരവിരുതാണന്ന് വ്യക്തം.

spot_img

Related Articles

Latest news