നടുവണ്ണൂര്‍: കനാല്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോട്ടൂര്‍, നൊച്ചാട് പഞ്ചായത്തിലെ ഗെയില്‍ പൈപ്പ് ലൈന്‍ കടന്ന് പോയ വയല്‍ കൃഷിയോഗ്യമാക്കി കൊടുക്കാന്‍ അധികൃതര്‍ തയാറായില്ല.
കനാല്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നെല്‍വയല്‍ കൃഷിയോഗ്യമാക്കി കൊടുത്തില്ലെങ്കില്‍ പിന്നീട് വെള്ളം കയറി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. ഗെയില്‍ പൈപ്പ് ലൈന്‍ കടന്ന് പോയ ഭാഗങ്ങളില്‍ അഞ്ച് വര്‍ഷമായി കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഒരു സെന്റ് ഭൂമി പോലും പാഴാക്കരുത് എന്ന് പറയുമ്ബോഴും ഗെയില്‍ അധികൃതരുടെ അനാസ്ഥ കാരണം ഏക്കറോളം നെല്‍വയല്‍ കൃഷി ചെയ്യാന്‍ പറ്റാതെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കിടക്കുകയാണ്.
ഗെയില്‍ പൈപ്പ് ലൈന്‍ കടന്ന് പോയ നടുകൊയിലോത്ത് താഴ വയലില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഈ പ്രദേശത്ത് ഗെയില്‍ അധികൃതര്‍ ഏറ്റെടുത്ത സ്ഥലത്തിന് പണം ഇതുവരെ ലഭിക്കാത്ത കര്‍ഷകരുമുണ്ടെന്ന് ആക്ഷേപവുമുണ്ട്.