ഗുജറാത്തില്‍ വാഹനാപകടം: മലയാളി ദമ്പതിമാര്‍ മരിച്ചു, അപകടം ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് വരുമ്പോള്‍

ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശികളായ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.തുറവൂർ സ്വദേശികളായ വാസുദേവൻ – യാമിനി ദമ്പതിമാരാണു മരിച്ചതു. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.

ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ദമ്പതികള്‍. ദ്വാരകയില്‍നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്സി കാറില്‍ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വാസുദേവൻ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു.

spot_img

Related Articles

Latest news