ഡിസിസി ട്രഷററുടെ ആത്മഹത്യ ; ബാലകൃഷ്ണനും അപ്പച്ചനും എതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും എതിരേ ആത്മഹത്യാപ്രോരണാകുറ്റം ചുമത്തി.വിജയന്‍ ഇരുവരുടേയും പേര് ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു്. ഇരുവരേയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം നടത്തുകയാണ്. എംഎല്‍എ പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു.

നേരത്തേ എ.സി. ബാലകൃഷ്ണന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തിരുന്നു. അതേസമയം എന്‍ എം വിജയന്റെ കത്തില്‍ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മൂന്ന് ദിവസമായി പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മുപ്പതോളം ആളുകളെ ചോദ്യം ചെയ്യുകയും സുല്‍ത്താന്‍ബത്തേരിയിലെ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

spot_img

Related Articles

Latest news