റിയാദ് : കണ്ണൂർ, കായലോട് പാച്ചപൊയ്ക സ്വദേശി ചെറുവാരി പ്രകാശൻ (63)മരണപ്പെട്ടു. ഭാര്യ മിനി പ്രകാശ്, മക്കൾ പ്രാർത്ഥന, തനിഷ്ക. കിയോസ് ജീവകാരുണ്യ വിഭാഗം കൺവീനർ സനൂപ് പയ്യന്നൂറിന്റ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ കൊണ്ട് പോകും. ബന്ധു ജിഷ്ണു അനുഗമിക്കുന്നുണ്ട്. 30 വർഷത്തിൽ കൂടുതൽ പ്രവാസം നയിച്ച പ്രകാശന്റ നിര്യാണത്തിൽ കിയോസ് കൂട്ടായ്മ ആദരാഞ്ജലികൾ അർപ്പിച്ചു.