സൗദിയില്‍ യുപി സ്വദേശിയെ ലഹരിക്കടിമയായ മകൻ കഴുത്തുഞെരിച്ച്‌ ക്രൂരമായി കൊലപ്പെടുത്തി

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലില്‍ ഉത്തർപ്രദേശ് സ്വദേശിയെ മകൻ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി.ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവ് (53) ആണ് കെല്ലപ്പെട്ടത്. കണ്ണുകള്‍ ചൂഴ്ന്നെടുത്തും ആക്രമിച്ചും അതിക്രൂരമായാണ് മകൻ കുമാർ യാദവ് കൊല ചെയ്തതെന്നാണ് റിപ്പോർട്ട്.മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാട്ടില്‍ ലഹരിക്കടിമയായിരുന്ന മകനെ നല്ല നടപ്പിനും ലഹരി വിമുക്തിക്കുമായി ഒന്നര മാസം മുമ്പാണ് അച്ഛൻ സൗദിയിലേക്ക് ഒപ്പം കൊണ്ടുവന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി മകൻ കുമാർ യാദവിനെ കസ്റ്റഡിയിലെടുത്തു.

spot_img

Related Articles

Latest news