റിയാദ് : പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ ആരോഗ്യ സംരക്ഷണം നൽകുന്ന വ്യായാമ രീതി പ്രചുര പ്രചരണം നേടുന്നതായും നാട്ടിലെ കോലാഹലങ്ങൾ പ്രവാസികൾ പാടെ തള്ളി കളഞ്ഞു എന്നതിന് ഉത്തമ തെളിവാണ് ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം നൂറ് കണക്കിന് ജനങ്ങൾ അതിശൈത്യത്തെ പോലും വകവെക്കാതെ ഈ പ്രഭാത പുലരിയിൽ ഇതിന്റെ ഭാഗവാക്കാവുന്നതെന്ന് ടി സിദ്ദീഖ് എംഎൽഎ. സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയതായിരുന്നു അദ്ദേഹം.
25 മിനുട്ട് കൊണ്ട് ചെയ്യാവുന്ന 21 വ്യായാമങ്ങളായ മൾട്ടി എക്സസൈസ് കോമ്പിനേഷൻ എന്നറിയപ്പെടുന്ന മെക് 7 ഇനിമുതൽ നിത്യ ജീവിതത്തിലും ഉൾപ്പെടുത്തുന്നതാണന്ന് റിയാദിലെ കിംഗ് അബ്ദുള്ള പാർക്കിൽ നടക്കുന്ന മെക് 7 വ്യായാമങ്ങളിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തോളമായി റിയാദിൽ ആരംഭിച്ച മെക് 7 വ്യായാമ കൂട്ടായ്മയിലൂടെ 20 ഓളം സ്ഥലങ്ങളിലായി ദിവസവും രാവിലെയും വൈകുന്നേരവുമായി 500 ഓളം പേർ പങ്കാളികളാവുന്നുണ്ട്. ജീവിതശൈലി രോഗങ്ങളാൽ വലയുന്ന ഇന്നത്തെ സമൂഹത്തിന് ദിനേനയുള്ള ശാരീരിക വ്യായാമങ്ങളിലൂടെയും വിവിധ മാനസികോല്ലാസ പരിപാടികളുടെയും ആരോഗ്യം നിലനിർത്താൻ ക്യാപ്റ്റൻ സലാഹുദ്ദീൻ രൂപകൽപന ചെയ്ത മെക് 7 എന്ന വ്യായാമത്തിലൂടെ സഹായകരമായിട്ടുണ്ട്.
ചടങ്ങിൽ എഞ്ചി.ശുക്കൂർ,അബ്ദു പരപ്പനങ്ങാടി മെക് സെവൻ എക്സർ സൈസ് വിശദീകരണം നൽകി. സാമൂഹിക പ്രവർത്തകരായ സലീം കളക്കര, ഇബ്രാഹിം സുബ്ഹാൻ, റഷീദ് കൊളത്തറ എന്നിവർ സന്നിഹിതരായി. സിദ്ദിഖ് കല്ലുപറമ്പൻ, നാസർ ലെയ്സ്, കോയ മൂവാറ്റുപുഴ,പി ടി ഖാദർ ബഷീർ,റസാഖ് കൊടുവള്ളി,സലാം കോട്ടയം, ഇസ്മായിൽ കണ്ണൂർ,ഷറഫു ശു മേസി, രജീദ്, മുജീബ്, ഷഫീക്, ഗഫൂർ,സലാം പേക്കാടൻ എന്നിവർ നിയന്ത്രിച്ചു. സൗജന്യമായി റിയാദിൽ നടക്കുന്ന ഈ വ്യായാമ കൂട്ടായ്മയിൽ പങ്കുചേരാൻ താല്പര്യമുള്ളവർ 0502167914, 0594119126,0502918859.എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.