കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിങ്; 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർത്ഥികളെ റാ​ഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർത്ഥികളെ രണ്ടാം വർഷ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തുവെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി.

സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചം​ഗ അന്വേഷണ സമിതിയെ നിയോ​ഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.

spot_img

Related Articles

Latest news