ശമ്പള പെൻഷൻ കുടിശ്ശിക നടപടികൾ ഉടൻ ആരംഭിക്കുക: കെ.എസ്.എസ്.പി.യു

കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടിയത്തൂർ യൂണിറ്റ് 33-ാം സമ്മേളനം സൗത്ത് കൊടിയത്തൂർ മദ്രസയിൽ നടന്നു. ശമ്പള- പെൻഷൻ കുടിശ്ശിക നടപടികൾ ഉടൻ സർക്കാർ ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പി ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് വി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യപ്രഭാഷണം നടത്തി.

CMA ഇന്റർ മീഡിയറ്റ് സിംഗിൾ ഗ്രൂപ്പ് വിന്നർ ഫാത്തിമ ഹാരിസ്, ആതുര സേവന രംഗത്തേക്ക് കാലെടുത്തു വെച്ച ഡോ :എ എം മുഹമ്മദ് ഹിജാസ്, കൗൺസിലിംഗ് ട്രെയിനർ ആയി സേവനം ചെയ്തു കൊണ്ടിരിക്കുന്ന അബ്ദു ചാലിൽ, സേവനരംഗത്ത് കർമ്മനിരതനായ അബൂബക്കർ പുതുക്കുടി എന്നിവരെ ആദരിച്ചു.
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബൂബക്കർ പുതുക്കുടിയും വരവു ചെലവ് കണക്ക് ഖജാൻജി പി ടി അബൂബക്കറു൦ അവതരിപ്പിച്ചു.
സംഘടനാ റിപ്പോർട്ട് ബ്ലോക്ക് കമ്മിറ്റി ജോ: സെക്രട്ടറി എൻ. ബാലകൃഷ്ണൻ നായർ അവതരിപ്പിച്ചു. വീരാൻകുട്ടി വി, അബ്ദുൽ മജീദ് കിളിക്കോട്ട്, അബ്ദുറഹിമാൻ പള്ളിത്തൊടിക, ആലിക്കുട്ടി. പി, അബ്ദുറഹിമാൻ കക്കാട് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കെ.എസ്. എസ്.പി .യു യൂണിറ്റ് തയ്യാറാക്കിയ ഡയറി എൻ.ബാലകൃഷ്ണൻ നായർ പ്രകാശനം ചെയ്തു.പുതിയ ഭാരവാഹികളായി അബൂബക്കർ പുതുക്കുടി (പ്രസിഡണ്ട്) അബൂബക്കർ പി.ടി (സെക്രട്ടറി) അബ്ദുൽ മജീദ് കിളിക്കോട്ട് (ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.

spot_img

Related Articles

Latest news