നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ആഭ്യന്തര ടെർമിനലിന് സമീപമുളള അന്നാ സാറ എന്ന കഫേയ്ക്ക് സമീപമായിരുന്നു അപകടം. അറ്റക്കുറ്റ പണികള്‍ക്കായി മാലിന്യക്കുഴി തുറന്നുവച്ച നിലയിലായിരുന്നു. ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി കുഴിയിലേക്ക് വീണത്. പുറത്തെടുത്ത കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജയ്‌പൂരില്‍ നിന്ന് ഇന്ന് രാവിലെ 11.30ന് ലാൻഡ് ചെയ്ത വിമാനത്തിലാണ് കുട്ടിയും കുടുംബവും നെടുമ്പാശേരില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ൻ വില്ല ചെടി കൊണ്ടുള്ള വേലിയുമാണെന്നാണ് അധികൃതർ പറഞ്ഞത്.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ വിമാനത്താവളത്തിലെ അധികൃതരെ അറിയിക്കുകയായിരുന്നു.സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയില്‍ വീണതായി തിരിച്ചറിയുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് മരണം സംഭവിച്ചത്.കുഴിയില്‍ വലിയ അളവില്‍ മാലിന്യമുണ്ടായിരുന്നതായാണ് വിവരം. മൂക്കില്‍ മാലിന്യം കയറി ശ്വാസമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

spot_img

Related Articles

Latest news