കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസികളെ മറക്കുന്നു: ബജറ്റുകൾ നിരാശകരം റിയാദ് ഒഐസിസി

റിയാദ്: പ്രവാസികളെ തീർത്തും അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര സംസ്ഥാന ബജറ്റുകൾ നിരാശകരമാണന്നും ഇരു സർക്കാറുകളും പ്രവാസികളെ മറക്കുകയാണന്നും റിയാദ് ഒഐസിസി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു വരാന്‍ പോകുകയാണ് എന്നത്കൊണ്ട് തന്ന പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള കൊച്ചുകൊച്ചു വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രം ബജറ്റില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതല്ലാതെ വൻകിട പ്രഖ്യാപനങ്ങൾ ഒന്നും സംസ്ഥാന സർക്കാറിന്റെ 2025-2026 സമ്പൂർണ്ണ ബജറ്റിൽ ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ട് വന്ന വൻകിടപദ്ധതികൾ അല്ലാതെ യാതൊരു വിധ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഈ ഗവൺമെന്റിന് സാധിച്ചിട്ടില്ല എന്നതാണ് ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെയും നാം കണ്ടത്.

ജനപ്രിയമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം കുത്തിനിറച്ച്‌ മുൻ ബഡ്ജറ്റുകളുടെ തനിയാവർത്തനമായി ബജറ്റ് അവതരണം മാറുകയായിരുന്നു.
സാധാരണക്കാരന് ഇരുട്ടടിയായി ഭൂനികുതി വർധിപ്പിച്ചും,ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാതെയും, കാർഷിക മേഖലക്ക് യാതൊരു വിധപദ്ധതികൾ ആവിശ്കരിക്കാതെയും ഇക്കുറിയും സാധാരണക്കാരനെ വഞ്ചിച്ചിരിക്കുകയാണന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.

spot_img

Related Articles

Latest news