മുക്കം: കാരക്കുറ്റി ജി.എൽ.പി. സ്കൂളിൽ നടന്ന 68 -ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ജി. അബ്ദുൽ റഷീദിനുള്ള യാത്രയയപ്പ് സമ്മേളനവും ഗ്രാമോത്സവമായി. ‘ശലഭോത്സവം’ എന്ന പേരിൽ നടന്ന ആഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യഷിബു ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നാട്ടുകാരും പൂർവവിദ്യാർഥികളും ചേർന്നൊരുക്കിയ ഗാനവിരുന്നും നടന്നു. പി.ടി.എ. പ്രസിഡന്റ് വി. മുഹമ്മദുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാനങ്ങൾ ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത് , ടി.കെ. അബൂബക്കർ വിതരണം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ജി. അബ്ദുൽ റഷീദിനുളള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൈമാറി. എം.എ. അബ്ദുറഹിമാൻ ഹാജി, റസാഖ് കൊടിയത്തൂർ, ഗിരീഷ് കാരക്കുറ്റി, അഹമ്മദ് .വി., ജ്യോതി ബസു , എ.പി. അബുട്ടി, സി.കെ. അബ്ദുസലാം, പി.പി.സി.നൗഷാദ്, പി. അഹമ്മദ്കുട്ടി, സുനിൽ കാരക്കുറ്റി, എം. മുഹമ്മദുണ്ണി മാസ്റ്റർ, സി.മുഹമ്മദലി, എം.ഷാഹിദ, കെ. നൗഷാദ്, ഒ.സി.മുഹമ്മദ് മാസ്റ്റർ , പി.ഷംനാബി, എം.വി. സഫിയ, എം. ആരിഫ സംസാരിച്ചു. ജി. അബ്ദുൽ റഷീദ് മറുപടി പ്രസംഗം നടത്തി.