ഐ സി യു വിൽ നിന്ന് എഡിറ്റിംഗ്. അതിജീവനചിത്രം പങ്കുവെച്ച്‌ സന്തോഷ് ജോർജ് കുളങ്ങര.

ഐ സി യു വിലായിട്ടും എഡിറ്റിംഗ് ജോലി പൂർത്തിയാക്കുന്ന സഫാരി ചാനൽ മേധാവിയും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ ചിത്രങ്ങൾ വൈറലാകുന്നു. പിത്താശയത്തിലെ കല്ല് നീക്കാനായി ശസ്ത്രക്രിയ നടത്തുകയും അതീവഗുരുതരാവസ്ഥയിലാവുകയും ചെയ്ത കാര്യമാണ് സന്തോഷ് ജോർജ് കുളങ്ങര ഇങ്ങനെ പങ്കുവച്ചത്.

”എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടല്‍ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവില്‍ ശ്വസിക്കാന്‍ വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വന്നു.

സി.ടി സ്കാനില്‍ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീര്‍ക്കേണ്ട ജോലികള്‍ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ലാപ്ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് രാത്രി വൈകിയിരുന്നും ജോലികള്‍ തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടത്തി.

അപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീര്‍ക്കെട്ടുണ്ടായി. പള്‍സ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവില്‍ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. “ഞായറാഴ്ച പകല്‍ ഞാന്‍ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടര്‍മാര്‍ ചുറ്റും കൂടി. ഒരു മുതിര്‍ന്ന ഡോക്ടര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍”

spot_img

Related Articles

Latest news